ബ്രസീലിയൻ കവിയും നയതന്ത്രജ്ഞനുമായിരുന്ന ജോവാ കബ്രാൽ ഡി മെലോ നെറ്റോയുടെ (João Cabral de Melo Neto January 9, 1920 – October 9, 1999) ‘ദി എംറ്റിൻസ് ഓഫ് എ മാൻ’ എന്ന കവിതയുടെ (The emptiness of man) മലയാളം പരിഭാഷ.
2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പതിനേട്ടാമത്തെ (18/30) പരിഭാഷ.
ദി എംറ്റിൻസ് ഓഫ് എ മാൻ
———————
ഒരു മനുഷ്യന്റെ ഉള്ളിലെ ശൂന്യത മറ്റൊന്നും പോലെയല്ല,
ഒരു ഒഴിഞ്ഞ കോട്ടോ, ഒരൊഴിഞ്ഞ ചാക്കോ പോലെയല്ല,
(ഒഴിഞ്ഞു കിടക്കുന്പോൾ നേരെ നിൽക്കാൻ കഴിയാത്തതു പോലെ)
ഒരു മനുഷ്യന്റെ ശൂന്യത കുറെയൊക്കെ എപ്പോഴും ചീർത്തു കൊണ്ടിരിക്കുന്ന,
ചില വീർത്ത വസ്തുക്കളുടെ ഉള്ളടക്കം പോലെയാണ്,
ഒരു കുത്തി നിറക്കപ്പെടുന്ന ചാക്കിന് തോന്നുന്നതു പോലെ
അല്ലെങ്കിൽ ഏതെങ്കിലും ഒരു ചാക്കിന് തോന്നുന്ന പോലെയൊക്കെ.
ഒരു മനുഷ്യന്റെ ആ നിറഞ്ഞുകിടക്കുന്ന ശൂന്യത,
ഇഷ്ടികയോ ആണികളോ നിറച്ചൊരു ചാക്കിന്റെ ശൂന്യത പോലെയല്ല,
അവയ്ക്കൊന്നും മുട്ടകളോ വിത്തുകളോ നിറച്ച ചാക്കുകളുടെ
ആ മിടിപ്പും തുടിപ്പുമുണ്ടാവില്ലല്ലൊ.
ഒരു മനുഷ്യന്റെ ശൂന്യത,
ഒരൊറ്റ കഷ്ണം പോലെ തികഞ്ഞതായി തോന്നുമെങ്കിലും,
സത്യത്തിൽ ഇല്ലായ്മകളിൽ നിന്നും ഉണ്ടാക്കിയതാണ്.
ശൂന്യതയുടെ കുഞ്ഞി കഷ്ണങ്ങളെക്കൊണ്ട്…
നിറക്കുന്പോൾ ഒന്നുമില്ലാതാകുന്ന ഒരു സ്പോഞ്ചിനെ പോലെ,
ഒരു സ്പോഞ്ചിനെ പോലെ ചീർത്ത്…
കാറ്റു കൊണ്ട്, ശൂന്യമായ കാറ്റു കൊണ്ട്;
അതിന്റെ ഘടന തന്നെ സ്പോഞ്ചിൽ നിന്നും പകർത്തിയതാണ്.
കുമിളകളും, ഇല്ലാത്ത മുന്തിരിക്കൂട്ടങ്ങളും കൊണ്ടുണ്ടാക്കിയതാണ്.
മനുഷ്യന്റെ ശൂന്യമായ ആ പരിപൂർണ്ണത,
ശൂന്യത കൊണ്ടു നിറച്ച സ്പോഞ്ചു നിറച്ചൊരു ചാക്കു പോലെയാണ്:
മനുഷ്യന്റെ ശൂന്യത,
ചീർത്തോരു ശൂന്യത,
ഒഴിയും തോറും വീർക്കുന്നൊരു ശൂന്യത.
-ജോവാ കബ്രാൽ ഡി മെലോ നെറ്റോ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply