ജർമ്മൻ കവിയും പരിഭാഷകനുമായ പോൾ സെലാനിന്റെ (Paul Celan 23 November 1920 – 20 April 1970) ഐ ഹിയർ (I Hear) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പതിനാറാമത്തെ (16/30) പരിഭാഷ.
ഐ ഹിയർ
————-
ഞാൻ കേൾക്കുന്നു, ഒരു കോടാലി പൂവണിഞ്ഞെന്ന്,
ഞാൻ കേൾക്കുന്നു, ആ സ്ഥലത്തിനൊരു പേരിടാൻ കഴിയില്ലെന്ന്
ഞാൻ കേൾക്കുന്നു, ആ റൊട്ടിക്കഷ്ണം, അവന്റെ മുഖത്തുള്ള നോട്ടം,
തൂക്കിലേറ്റിയവനെ സുഖപ്പെടുത്താൻ കഴിയുന്നത്,
ആ റൊട്ടിക്കഷ്ണം, അവന്റെ ഭാര്യ അവനായി ചുട്ടെടുത്തതാണ്,
ഞാൻ കേൾക്കുന്നു, ജീവിതത്തെ
നമ്മുടെ ഏക ആശ്രയമായിട്ടവർ
നിയോഗിച്ചിരിക്കുന്നു
-പോൾ സെലാൻ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply