ഇറ്റാലിയൻ ജ്യൂവിഷ് രസതന്ത്രജ്ഞനും എഴുത്തുകാരനും ഹോളോകോസ്റ്റ് സർവൈവറുമായിരുന്ന പ്രിമോ ലെവിയുടെ (Primo Levi 31 July 1919 – 11 April 1987) ദി സർവൈവർ (The Survivor) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പതിനാലാമത്തെ (14/30) പരിഭാഷ.
ദി സർവൈവർ
———–
ആ മങ്ങിയ വെളിച്ചത്തിൽ ഒന്നു കൂടി അവൻ
അവന്റെ കൂട്ടാളികളുടെ മുഖങ്ങൾ അല്പം ഇരുണ്ടതായി കണ്ടു
സിമന്റിന്റെ പൊടിയിൽ നരച്ചിട്ട്,
മൂടല്‍മഞ്ഞിൽ മൂടിയിട്ട്,
അവരുടെ അസ്വസ്ഥമായ ഉറക്കത്തിൽ മരണത്തിന്റെ ചായം കലർന്ന്.
രാത്രിയിൽ അവരുടെ ഭാരമേറിയ സ്വപ്നങ്ങളുടെ താഴെ ഞരങ്ങിയമർന്ന്,
ഇല്ലാത്തൊരു മധുരമുള്ളങ്കി ചവയ്ക്കുന്നത് പോലെ,
അവരുടെ താടിയെല്ലുകൾ അനങ്ങുന്നു.
മാറി നിൽക്കു, എന്നെ വെറുതെ വിടു, കീഴടങ്ങിയ ജനങ്ങളെ,
ദൂരെ പോകു, ഞാനാരെയും കുടിയിറക്കിയിട്ടില്ല,
ആരുടേയും റൊട്ടിക്കഷ്ണം തട്ടിയെടുത്തിട്ടുമില്ല.
ഞാൻ നിൽക്കുന്നിടത്ത് ആരും മരിച്ചിട്ടില്ല, ആരും.
തിരിച്ചു പോകു, നിങ്ങളുടെ ധൂമപടലങ്ങളിലേക്ക്.
ഞാൻ ജീവിക്കുകയും, ശ്വാസം വലിക്കുകയും, തിന്നുകയും,
കുടിക്കുകയും, ഉറങ്ങുകയും,
വസ്ത്രം ധരിക്കുകയും ചെയ്യുന്നത് എന്റെ കുറ്റമല്ല.
-പ്രിമോ ലെവി-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply