പോളിഷ് കവിയും എഴുത്തുകാരിയുമായിരുന്ന അന്നാ കാമീൻസ്കയുടെ (Anna Kamieńska 12 April 1920 in Krasnystaw – 10 May 1986 in Warsaw) സ്മാൾ തിങ്ങ്സ് (Small Things) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പതിനഞ്ചാമത്തെ (15/30) പരിഭാഷ.
സ്മാൾ തിങ്ങ്സ്
———-
പതിവായി അത് ഒരു വാക്കിൽ നിന്നാണ് തുടങ്ങുന്നത്
ഒരു ചിരിയിൽ സ്വയം വെളിപ്പെടുത്തും
ചിലപ്പോൾ കണ്ണടയുടെ ചില്ലിന്റെ നീൽ തിളക്കത്തിൽ
ചവുട്ടിയരയ്ക്കപ്പെട്ട ഡേയ്സി പൂക്കളിൽ
വഴികളിൽ വീഴുന്ന വെളിച്ചത്തിൽ
വിറകൊള്ളുന്ന കാരട്ടിന്റെ ഇലകളിൽ
ഒരു പിടി പാർസ്ലി ഇലകളിൽ
ബാൽക്കണിയിൽ ഉണങ്ങാൻ തോരയിട്ട വസ്ത്രങ്ങളിൽ അത് വരും
കുഴയ്ക്കുന്ന മാവിലേക്ക് കുത്തിയാഴ്‌ത്തിയ കൈയ്യുകളിൽ
അത് അടഞ്ഞ കൺപോളകൾക്കിടയിലൂടെ ഊർന്നു വരും
ജയിലറയുടെ ചുമരുകളിൽ കൂടി
പ്രകൃതി ദൃശ്യങ്ങളിൽ പതിഞ്ഞ മുഖങ്ങളിൽ കൂടി
നിങ്ങൾ ഒരു റൊട്ടി മുറിക്കുന്പോൾ
നിങ്ങളൊരു ചായയൊഴിക്കുന്പോൾ
ഒരു പലചരക്കു സഞ്ചിയിൽ വച്ച ചൂലിൽ നിന്നും
ഉരുളക്കിഴങ്ങ് തൊലിപൊളിക്കുന്പോൾ
സൂചിക്കുത്തിൽ പൊടിയുന്നൊരു ചോരത്തുള്ളിയിൽ
ഒരു കുട്ടിയുടെ ഡയപ്പർ മാറ്റുന്പോൾ
ഭർത്താവിന്റെ മൃദദേഹത്തിലണിഞ്ഞ ഷർട്ടിൽ ബട്ടൺ തുന്നുന്പോൾ
കഷ്ടപ്പാടിൽ നിന്നും ഉത്കണ്ഠയിൽ നിന്നും അത് വരുന്നു
വൈകുന്നേരം വരുന്ന മുടിഞ്ഞ ക്ഷീണത്തിൽ നിന്ന്
തുടച്ചു മാറ്റിയ കണ്ണീരിൽ നിന്നും
പകുതി വാക്കിൽ ഉറക്കം കാരണം മുറിഞ്ഞു പോയൊരു പ്രാർത്ഥനയിൽ നിന്നും
മഹത്തായ സംഭവങ്ങളിൽ നിന്നല്ല,
പക്ഷെ എല്ലാ ചെറിയ കുഞ്ഞായ എന്തിൽ നിന്നും
അത് ഭീമാകാരമായ വളരും..
ആരോ അനന്തത പണിയുന്നത് പോലെ
നിമിഷങ്ങളെ കൂട്ടി കൂട്ടി ഒരു മീവല്‍പ്പക്ഷി
അതിന്റെ കൂടു പണിയുന്ന പോലെ.
-അന്നാ കാമീൻസ്ക-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply