സ്പാനിഷ് കവയിത്രി ഗ്ലോറിയ ഫുർട്ടെസ് ഗാർസിയയുടെ (Gloria Fuertes García 28 July 1917 – 27 November 1998) ഐ റൈറ്റ് പോയെട്രി, ജന്റിൽമെൻ (I Write Poetry, Gentlemen!) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന പതിമൂന്നാമത്തെ (13/30) പരിഭാഷ.
ഐ റൈറ്റ് പോയെട്രി, ജന്റിൽമെൻ!
————————–
ഞാൻ കവിതകളെഴുതും മാന്യന്മാരെ, ഞാൻ കവിതകളെഴുതും,
പക്ഷെ ദയവു ചെയ്തെന്നെ കവയിത്രി എന്ന് വിളിക്കരുത്;
ഞാനെന്റെ വീഞ്ഞ് ഇഷ്ടിക പോലെ വലിച്ച് കുടിക്കും
തന്നോട് തന്നത്താൻ സംസാരിച്ചിരിക്കുന്നൊരു സഹായിയുമുണ്ടെനിക്ക്.
ഈ ലോകം വളരെ വിചിത്രമായൊരു സ്ഥലമാണ്;
പലതും സംഭവിക്കും, മാന്യന്മാരെ, പക്ഷെ അതൊന്നും ഞാൻ വെളിപ്പെടുത്തില്ല;
ഒരുദാഹരണത്തിന് അവർ കേസുകൾ കെട്ടിച്ചമക്കും,
പക്ഷെ വീടു വയ്ക്കാൻ കഴിയാത്ത പാവപ്പെട്ടവർക്ക് വീടുകൾ പണിയില്ല.
വയസ്സായ വേലക്കാരികൾ അവരുടെ നായ്ക്കളുമായി എപ്പോഴും ശണ്ഠ കൂടുന്നു,
വിവാഹം കഴിച്ച ആണുങ്ങൾ അവരുടെ വെപ്പാട്ടികളുമായി,
എന്നിട്ടും ക്രൂരരായ സ്വേച്ഛാധിപതികളോട് ആരും ഒന്നും പറയുന്നില്ല.
നമ്മൾ മരണ വാർത്തകൾ വായിക്കുന്നു, പേജുകൾ മുറക്ക് മറയ്ക്കുന്നു
ജനങ്ങൾ നമ്മളെ വെറുത്തിട്ടും, നമ്മൾ പറയുന്നു: ഇതാണ് ജീവിതം
അവർ നമ്മളുടെ കഴുത്തിൽ ചവുട്ടി നിന്നിട്ടും നമ്മൾ എഴുന്നേൽക്കുന്നില്ല
-ഗ്ലോറിയ ഫുർട്ടെസ് ഗാർസിയ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply