അഞ്ചു തവണ നോബൽ പുരസ്കാരത്തിന് പേര് നിർദ്ദേശിക്കപ്പെട്ട കൊറിയൻ കവി സിയോ ജിയോങ് ജുവിന്റെ (Seo Jeong-ju May 18, 1915 – December 24, 2000) ദിസ് അസൂർ ഡേ (This Azure Day) എന്ന കവിതയുടെ മലയാളം പരിഭാഷ. മിഡാങ് എന്ന തൂലികാ നാമത്തിലായിരുന്നു സിയോ ജിയോങ് ജു എഴുതിയിരുന്നത്.
2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായെഴുതുന്ന ഒൻപതാമത്തെ (9/30) പരിഭാഷ.
ഇത് നീലിമയാർന്നൊരു ദിനമാണ്
———————–
ഈ കണ്ണഞ്ചിപ്പിക്കുന്ന നീലിമയാർന്ന പകൽ ദിനം,
നമുക്ക് കൂടെയില്ലാത്തവർക്കായി കാത്തിരിക്കാം.
അവിടെ, ശരത്കാല പൂക്കൾ ഇരിക്കുന്നിടത്ത്,
പച്ച ചുവപ്പിന് കീഴടങ്ങിയിരുന്നു.
മഞ്ഞു പെയ്യട്ടെ.
വസന്തകാലം വരട്ടെ.
ഞാൻ മരിക്കുന്പോൾ നീ ജീവിച്ചിരിപ്പുണ്ടെങ്കിലോ?
നീ മരിക്കുന്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിലോ?
ഈ കണ്ണഞ്ചിപ്പിക്കുന്ന നീലിമയാർന്ന പകൽ ദിനം,
നമുക്ക് കൂടെയില്ലാത്തവർക്കായി കാത്തിരിക്കാം
-സിയോ ജിയോങ് ജു- (മിഡാങ്)
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply