സ്പാനിഷ് കവിയും നാടകകൃത്തുമായ മിഗുവേൽ ഹെർണാണ്ടസ് ഗിലാബർട്ടിന്റെ (Miguel Hernández Gilabert 30 October 1910 – 28 March 1942) ‘എവെരിത്തിങ് ഈസ് ഫുൾ ഓഫ് യൂ’ (Everything is Full of You) എന്ന കവിതയുടെ മലയാളം പരിഭാഷ.
2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിനായി എഴുതിയ എട്ടാമത്തെ (8/30) പരിഭാഷ.
എവെരിത്തിങ് ഈസ് ഫുൾ ഓഫ് യൂ
(എല്ലാത്തിലും നീ നിറഞ്ഞിരിക്കുന്നു)
———————–
എല്ലാത്തിലും നീ നിറഞ്ഞിരിക്കുന്നു,
ഞാൻ അതെല്ലാതും കൊണ്ട് നിറഞ്ഞിരിക്കുന്നു.
നഗരങ്ങൾ നിറഞ്ഞിരിക്കുന്നു.
ശിമിത്തേരികളും നിറഞ്ഞിരിക്കുന്നു.
നീ, എല്ലാ വീടുകളെയും കൊണ്ട്.
ഞാൻ, എല്ലാ ശരീരങ്ങളെയും കൊണ്ട്.
തെരുവിൽ കൂടി താഴെ അല്പം ചെന്ന്,
തിരിച്ചെടുക്കാനായി മാത്രം ഞാൻ ചിലതവിടെ വയ്ക്കും.
വളരെ ദൂരങ്ങളിൽ നിന്നും എത്തിച്ചെർന്നിരിക്കുന്ന,
എന്റെ ജീവിതത്തിന്റെ ചില കഷ്ണങ്ങൾ.
ഞാൻ പോകും, യാതനകളിൽ പൊതിഞ്ഞ്
എന്റെ സമ്മതത്തിനു വിപരീതമായി,
എന്റെ വാതിൽപ്പടികളിൽ എന്നെ തന്നെ കണ്ടെത്താനായി,
ജനനത്തിനു ശേഷം ഒളിഞ്ഞു കിടക്കുന്ന അഗാധതലങ്ങളിലേക്ക്.
എല്ലാത്തിലും ഞാനും നിറഞ്ഞിരിക്കുന്നു:
നിന്റെ ഭാഗമായ എന്തോ ഒന്നായിട്ട്.
നഷ്ടപ്പെട്ട ഓർമ്മകളിൽ,
വീണ്ടും എന്നെങ്കിലും കണ്ടെത്തുന്നതു പോലെ
പിന്നിൽ കൂടി ഇഴഞ്ഞു നീങ്ങുന്ന ദിനങ്ങൾ
തീർത്തും ഇരുണ്ടവ,
മങ്ങാത്തോരു ചുവപ്പ്,
നിന്റെ ശരീരത്തിൽ പടർന്നു കയറുന്ന സ്വർണ്ണനിറം.
നിന്റെ മുടിയിൽ നിന്നും അഴിച്ചു കളഞ്ഞിട്ടും
എല്ലാത്തിലും നീ നിറഞ്ഞിരിക്കുന്നു;
ഞാൻ കണ്ടെത്താത്ത എന്തോ,
നിന്റെ അസ്ഥികളിൽ ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്നു.
-മിഗുവേൽ ഹെർണാണ്ടസ് ഗിലാബർട്ട്-
പരിഭാഷ-മർത്ത്യൻ
Categories: Malayalam translation, X പരിഭാഷ
Leave a Reply