പോളിഷ് കവി അന്നാ സ്വിറിന്റെ (1909–1984) എ കോൺവെർസേഷൻ ത്രൂ ദി ഡോർ (A Conversation Through the Door) എന്ന കവിതയുടെ മലയാളം പരിഭാഷ. രണ്ടാം ലോക മഹാ യുദ്ധവും, മാതൃത്വവും, സ്ത്രീ ശരീരവും, കാമാതുരതയും അടങ്ങുന്നതാണ് അന്നയുടേ പല കവിതകളും
2018ലെ ദേശീയ കവിതാ മാസമാഘോഷിക്കാനായി ആറാമത്തെ (6/30) പരിഭാഷ.
എ കോൺവെർസേഷൻ ത്രൂ ദി ഡോർ
വാതിൽപാളിയിലൂടെ ഒരു സംഭാഷണം
-അന്നാ സ്വീർ-
—————————-
പുലർച്ച അഞ്ച് മണിക്ക്
ഞാൻ അയാളുടെ കതകിൽ ചെന്ന് മുട്ടി വിളിച്ചു
ഞാൻ കതകിനിടയിലൂടെ പറഞ്ഞു
സ്ലിസ്‌ക്കാ സ്ട്രീറ്റിലെ ആശുപത്രിയിൽ
നിന്റെ മകൻ, ആ പട്ടാളക്കാരന്‍, മരിക്കുകയാണ്
അയാൾ കതക് പാതി തുറന്നു
അതിന്റെ ഓടാന്പൽ മുഴുവനായി മാറ്റുന്നില്ല
അയാളുടെ പിന്നിലായി അവന്റെ ഭാര്യ
നിന്നു വിറച്ചു.
ഞാൻ പറഞ്ഞു: നിങ്ങളുടെ മകൻ ചോദിക്കുന്നു
അവന്റെ അമ്മയെ കൊണ്ടു വരാൻ.
അയാൾ പറഞ്ഞു: അവന്റെ അമ്മ വരില്ല
അയാളുടെ പിന്നിലായി ഭാര്യ
നിന്നു വിറച്ചു.
ഞാൻ പറഞ്ഞു: ഡോക്ടർ സമ്മതിച്ചിരിക്കുന്നു
അവനു വീഞ്ഞു നൽകാം
അയാൾ പറഞ്ഞു: അല്പം കാത്ത് നിൽക്കു.
അയാൾ പാതി തുറന്ന കതകു വഴി
എനിക്കൊരു കുപ്പി തരുന്നു
കതകടയുന്നു, താഴും വീഴുന്നു,
രണ്ടാമതൊരു താഴു കൂടി വീഴുന്നു.
കതകിന്റെ മറുവശത്ത് അയാളുടെ ഭാര്യ
പ്രസവവേദനയിലെന്ന പോലെ അലറിക്കരയുന്നു
– അന്നാ സ്വീർ –
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply