ഗ്രീക്ക് കവിയും ഇടതുപക്ഷ ചിന്തകനുമായിരുന്ന യാനിസ് റിസ്റ്റോസിന്റെ (Yiannis Ritsos 1 May 1909 – 11 November 1990) ‘മീനിങ് ഓഫ് സിംപ്ലിസിറ്റി'(Meaning of Simplicity) എന്ന കവിതയുടെ മലയാളം പരിഭാഷ
യാനിസ് രണ്ടാം ലോക മഹാ യുദ്ധത്തിൽ ഗ്രീക്ക് പ്രതിരോധത്തിന്റെ ഭാഗവുമായിരുന്നു
സരളതയുടെ പൊരുള്‍
(Meaning of Simplicity)
-യാനിസ് റിസ്റ്റോസ്-
നീയെന്നെ കണ്ടു പിടിക്കട്ടെ എന്നും കരുതി,
ഞാൻ സാധാരണമായ വസ്തുക്കളുടെ പിന്നിൽ ഒളിച്ചിരിക്കും.
എന്നെ കണ്ടുപിടിച്ചില്ലെങ്കിലും, നീയാ വസ്തുക്കൾ കണ്ടു പിടിക്കും
എന്റെ കൈ തൊട്ടതെല്ലാം നീയും തൊടും,
നമ്മളുടെ ഹസ്തരേഖകൾ ഒന്നൊന്നിൽ ലയിക്കും
ഓഗസ്റ്റിലെ ചന്ദ്രൻ അടുക്കളയിൽ മിന്നിത്തിളങ്ങുന്നു
ഒരു തകരപ്പാത്രത്തിലെന്ന പോലെ
അത് ഈ ഒഴിഞ്ഞ വീട്ടിൽ പ്രകാശം പരത്തുന്നു
വീട്ടിൽ മുട്ടുകുത്തി നില്‍ക്കുന്ന നിശബ്ദദ,
നിശബ്ദദ എപ്പോഴും മുട്ടുകുത്തുകയാണ് പതിവ്
എല്ലാ വാക്കും ഒരു കൂടിക്കാഴ്ച്ചയിലേക്കുള്ള കവാടമാണ്.
ആ കൂടിക്കാഴ്ച ഉപേക്ഷിക്കപ്പെടുന്നേരം അതിനായി
നിര്‍ബന്ധം പിടിക്കുന്പോൾ മാത്രമാണ്….
ഒരു വാക്ക് സത്യമായി തീരുന്നത്
-യാനിസ് റിസ്റ്റോസ്-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply