ഇറ്റാലിയൻ കവിയും നോവലിസ്റ്റും സാഹിത്യ നിരൂപകനും പരിഭാഷകനുമായ സെസാറി പാവീസിയുടെ ( Cesare Pavese 9 September 1908 – 27 August 1950) യൂ ഹാവ് എ ഫേസ് ഓഫ് കാർവ്ഡ് സ്റ്റോൺ (You Have A Face Of Carved Stone) എന്ന കവിതയുടെ മലയാളം പരിഭാഷ
You Have A Face Of Carved Stone
(നിനക്ക് കൊത്തുപണികളുള്ള കല്ലിന്റെ മുഖമാണ്)
————————
നിനക്ക് കൊത്തുപണികളുള്ള കല്ലിന്റെ മുഖമാണ്
ഉറച്ച മണ്ണുകൊണ്ടുള്ള രക്തം,
നീ കടലിൽ നിന്നാണ് വന്നത്.
ഒരു കടലിനെപ്പോലെ എല്ലാം സംഭരിച്ച് സൂക്ഷ്മപരിശോധന നടത്തി
നീ തളളിക്കളയുന്നു.
നിന്റെ ഹൃദയത്തിൽ നിശ്ശബ്ദതയും വാക്കുകളും
ഉൾക്കൊണ്ടിട്ടുണ്ട്.
നീ ഇരുട്ടാണ്.
നിനക്ക് പ്രഭാതം നിശബ്ദതയാണ്.
നീ ഭൂമിയിലുള്ള ശബ്ദങ്ങൾ പോലെയാണ്.
തൊട്ടി കിണറ്റിൽ വീണ് വെള്ളം തെറിക്കുന്നത്,
ആളിക്കത്തുന്ന അഗ്നിയുടെ പാട്ട്,
നിലത്ത് വീണ് മുട്ടുന്ന ആപ്പിൾ,
കീഴടങ്ങുന്ന വാക്കുകളും തുടക്കങ്ങളിൽ കേൾക്കാവുന്ന അടിയൊച്ചയും,
ഒരിക്കലും വിട്ടു പോവാത്ത ആൺകുട്ടികളുടെ കരച്ചിലുകൾ
നീ ഊമയല്ല. നീ ഇരുട്ടാണ്.
നഗ്നപാദനായി അകത്ത് കയറിയ ഒരാൺകുട്ടി
എപ്പോഴും ഓർക്കുന്നത് പോലെ നീ
മര്ദ്ധിക്കപ്പെട്ട ഭൂമിയുടെ അടച്ചിട്ടൊരു കലവറയാണ്,
അവൻ ഇപ്പോഴും ഓർത്തിരിക്കുന്ന ആ ഇരുട്ടറയാണ് നീ.
പഴക്കം ചെന്നൊരു മുറ്റത്ത്
ഉഷസ്സ് സ്വയം പ്രകടമാകുന്നത് പോലെ.
-സെസാറി പാവീസി-
(പരിഭാഷ- മർത്ത്യൻ)
Categories: Malayalam translation
Leave a Reply