ഏപ്രിൽ മാസം അമേരിക്കയിൽ ദേശിയ കവിതാ മാസമായി ആചരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്തു വരാറുള്ള പരിഭാഷകൾക്ക് മുടക്കമില്ലാതെ ഇത്തവണയും തുടക്കം കുറിക്കുന്നു. ഫ്രഞ്ച് കവിയും ഫ്രഞ്ച് റെസിസ്റ്റൻസിന്റെ ഭാഗവുമായിരുന്ന റെനേ ഷാറിന്റെ (René Char 14 June 1907 – 19 February 1988) ഫോർഹെഡ് ഓഫ് ദി റോസ് (Forehead Of the Rose) എന്ന കവിതയുടെ മലയാളം പരിഭാഷ.
ഫോർഹെഡ് ഓഫ് ദി റോസ് (ഒരു റോസിന്റെ നെറ്റി)
—————————————-
അസാന്നിദ്ധ്യം നിറഞ്ഞു നിന്ന ആ മുറിയിൽ ഒരു തുറന്നിട്ട ജനാലയുണ്ടായിരുന്നിട്ടും,
റോസിന്റെ ഗന്ധം അവിടുണ്ടായിരുന്ന നിശ്വാസവുമായി ബന്ധപ്പെട്ട് കിടന്നു.
ഒരിക്കൽ കൂടി നമ്മൾ പുതുമുഖങ്ങളാകുന്നു,
പ്രണയത്തിൽ പൂർവ്വപരിചയമില്ലാത്തവരായിത്തീരുന്നു.
റോസ്! അതിന്റെ വഴികകൾ, മരണത്തിന്റെ ധിക്കാരത്തെപ്പോലും ഇല്ലാതാക്കുന്നു.
ശല്യപ്പെടുത്തുന്ന ഒന്നും തന്നെ അതിന്റെ വഴി മുടക്കുന്നില്ല.
വിയർപ്പുറ്റുന്ന നെറ്റിയിൽ ഒരു വേദന കണക്കെ,
ആഗ്രഹങ്ങൾ ഇന്നും സജീവമായുണ്ട്
ഭൂമിയിൽ അതിന്റെ മഴയും കൊണ്ട് നടക്കുന്നവന്,
അവൻ പോകുന്ന സ്നേഹശൂന്യമായ വഴികളിലെ മുള്ളുകളെ കുറിച്ച് ഭയപ്പെടേണ്ടതില്ലല്ലോ.
പക്ഷെ അവനവനായി പോലും സല്ലപിക്കാൻ നിന്നു പോയാൽ,
പിന്നെ ദുർഗതിയാണ്…
പെട്ടന്നത് ആഴ്ന്നിറങ്ങും…
സൗന്ദര്യം വീണ്ടെടുക്കുന്നൊരു അന്പെയ്‌ത്തുകാരനെ പോലെ
റെനേ ഷാർ
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation, X പരിഭാഷ
Leave a Reply