ഭാസുരമായ മഞ്ഞു പെയ്ത പ്രഭാതം ഇന്നൊരല്പം വൈകി വരട്ടെ
ഇന്നുച്ചക്ക് ഏതായാലും പള്ളിക്കൂടമില്ലല്ലൊ;
പിന്നെ സായാഹ്നം…
അത് ജനിക്കുന്നതിനു മുൻപേ തന്നെ നമുക്ക്
രാത്രിയുമായി ഇണ ചേരാം.
എത്ര നേരമെടുക്കുമെന്ന് ആർക്കറിയാം
ഇന്നത്തെ പ്രഭാതത്തിന് മറ്റേതൊരു പ്രഭാതവും പൊലെയാവാൻ
അല്ലെങ്കിൽ മറ്റേതൊന്നിനേക്കാളും അസാധാരണമായൊന്നാകാൻ
ശരിക്കും എത്ര നേരമെടുക്കും?
ഒരു പെട്ടിക്കട നിറയെ മിഠായിയിട്ട ചില്ലു കുപ്പികൾ
പള്ളിക്കൂടത്തിലേക്ക് നടക്കുന്ന കുട്ടികളെ വിളിക്കുന്നുണ്ട്.
അപരിചിതമായൊരു മൃതദേഹവുമായി കുറെ അപരിചിതർ നടന്നു നീങ്ങുന്നു
ജീവിച്ചിരുന്നത് പുരുഷനോ സ്ത്രീയോ എന്നറിയില്ല,
പ്രസക്തവുമല്ല… ആർക്കറിയണം…
പക്ഷെ ഒന്നെനിക്കറിയാം
അടുത്തെവിടെയോ ആരോ കരയുന്നുണ്ട്.
-മർത്ത്യൻ-
Categories: കവിത
Leave a Reply