സൂര്യനെ നോക്കി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?
“നാശം ഈ പകലിന് അല്പം കൂടി ദൈർഖ്യമുണ്ടായിരുന്നെങ്കിൽ” എന്ന്
അല്ലങ്കിൽ
“നാശം ഈ പകലിന് ദൈർഖ്യമൽപ്പം കുറഞ്ഞെങ്കിൽ” എന്ന്
ഉണ്ടാവില്ല….
സൂര്യന്റെ കാര്യങ്ങൾ കണ്ണും പൂട്ടിയങ്ങ് വിശ്വസിച്ചു കാണും.
നിങ്ങൾക്കറിയാമായിരിക്കും, ഒന്നും ചെയ്യാൻ കഴിയില്ലെന്ന്.
ചിലപ്പോൾ പകലായാലും രാത്രിയായാലും വലിയ വ്യത്യാസം കാണില്ല.
ചിലപ്പോൾ…ചിലപ്പോൾ….ചിലപ്പോൾ
ചിലപ്പോൾ നിങ്ങൾക്ക് ചിന്തിക്കുന്നത് പോലും വളരെ മടുപ്പായിരിക്കും.
ശാസ്ത്രത്തിൽ വലിയ രുചിയും വശതയുമുണ്ടാകില്ല.
എല്ലാം വെറും അപ്രധാനമായൊരു ദിവസം മാത്രമായിരിക്കും.
ചിലപ്പോൾ ഇന്നലെകളിൽ മാത്രമായിരിക്കും നിങ്ങളുടെ ജീവിതം.
അല്ലെങ്കിൽ എപ്പോഴും നാളേക്കായുള്ള കാത്തിരിപ്പായിരിക്കും.
ചിലപ്പോൾ….ചിലപ്പോൾ….ചിലപ്പോൾ…..
അപ്പോൾ പിന്നെ ഇങ്ങനെയും ആവാം,
നിങ്ങൾക്കല്ലാതെ മറ്റാർക്കും ഇതിൽ വലിയ താത്പര്യം കാണില്ല.
അതാകാം ശരിയായ സത്യം…
നിങ്ങൾക്ക് മാത്രമായിരിക്കാം ഈ നട്ടുച്ച വട്ട്.
കാര്യമാക്കേണ്ടതില്ല സുഹൃത്തെ…
ഇറ്റ് ഹാപ്പൻസ്… അതും സംഭവിക്കാം..
സൂര്യനെ അതിന്റെ പാട്ടിന് വിട്ടിട്ട് പോയി ജീവിക്കാൻ നോക്ക്
സൂര്യനെ വീട്…
അതിനെ അതിന്റിഷ്ടം പോലെ ഉദിക്കാനും അസ്തമിക്കാനും വിട്…
മറ്റുള്ളവരുടെ ഉദയമൊരുക്കി നീ അസ്തമിക്കാതിരിക്ക്…
സൂര്യനെ വെറുതെ വീട്….
യൂ റ്റേക്ക് കേയർ….
-മർത്ത്യൻ-
Categories: കവിത
Leave a Reply