അപ്രധാനമായ നുറുങ്ങുകൾ

ഒരു മണൽത്തരി ചെറിയൊരു മൺകൂനയുമായി
മല്ലിട്ട് ജയിക്കുന്നു.
ഇതിൽ ഉറുന്പിന്റെ അഭിപ്രായം
ആരും ചോദിക്കുന്നില്ല.

സമയത്തിന്റെ മറഞ്ഞു പോകുന്ന അപ്രധാനമായൊരു നുറുങ്ങിൽ,
അവ്യക്തമായൊരു സ്നേഹസ്പർശം ഒരു
വന്യ മൃഗത്തിനെ ഉണർത്തുന്നു.

ആരു പറഞ്ഞു നമുക്ക് പേടി ആവശ്യമാണെന്ന് ?
‘ആര്’ എന്നതിനി പ്രസക്തമല്ല….
‘എന്തിന്’ എന്നത് എന്നും പ്രസക്തമാണ്
കാരണം….
അത് പല അടഞ്ഞിട്ട വാതിലുകളും തുറക്കും.

ങാ! പിന്നെ ഉറുന്പിന്റെയും മണൽത്തരിയുടെയും കാര്യം;
അവക്കിടയിൽ ഭീതിയില്ല, സ്നേഹമില്ല, സമയവുമില്ല.
‘എന്ത്’ന്റെയും’
‘ആര്’ന്റെയും’
തുച്ഛമായ ചില നുറുങ്ങുകൾ മാത്രം

പക്ഷെ അതറിയാൻ അവയ്‌ക്കും കഴിയില്ല;
അവ സമയത്തേക്കാൾ വളരെ വലുതായി തീർന്നിരുന്നു.
-മർത്ത്യൻ-Categories: കവിത

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: