രാത്രി ഉറക്കമുണർന്നപ്പോൾ
നായ ഉറക്കത്തിൽ നിന്നു വീണ്ടും ഇറങ്ങി നടക്കുന്നു
പുലർച്ചക്കു മുൻപേ ഇടനാഴിയിൽക്കൂടി
അങ്ങിനെ ഒച്ചയുണ്ടാക്കാതെ,
പുറത്ത് ചാറുന്ന മഴയുടെ ശബ്ദത്തിൽ ഒളിക്കാൻ ശ്രമിക്കുന്ന പോലെ.
എന്ത് പേടിസ്വപ്നമായിരിക്കണം അവനെ ഉണർത്തിയത് ?
പേടി നമുക്കെല്ലാമുണ്ട്, ഉള്ളിൽ പലയിടത്തും,
ഒരേ പോലുള്ളതും വ്യത്യസ്തവും.
മനസ്സിനുള്ളിലാണെന്ന് അംഗീകരിക്കില്ല…. ആരും…
ഇങ്ങനെ പുറത്ത് മഴ ചാറുന്പോൾ,
ഉള്ളിൽ ശ്വാന രാവുകളിൽ ഉറക്കമിളച്ചിരിക്കും.
ഇരുട്ടിലിറങ്ങാൻ ഭയന്ന്,
എത്ര മഴയുള്ള രാത്രികളിൽ നൃത്തം വയ്ക്കാതിരുന്നിട്ടുണ്ട്.
ഏറ്റവും ആവശ്യമുള്ളപ്പോൾ പോലും,
ഏറ്റവും പ്രിയങ്കരമായ ഭീതിക്കുള്ളിൽ
പൂട്ടിട്ട് അടച്ചിരിക്കും.
ഇനിയത് നടക്കില്ല… തീരുമാനിച്ചു…
ഇന്നെക്കൊരു രാത്രിയെങ്കിലും.. അത് നടക്കില്ല…
അടച്ചു പൂട്ടിയിരിക്കാൻ സമയമില്ല
ഉള്ളുകളിൽ….ഇന്ന്
പുറത്തിട്ട് പൂട്ടണം….
പുറത്ത് മഴയത്ത്….
എന്നാലേ പഠിക്കു…
-മർത്ത്യൻ-
Categories: കവിത
Leave a Reply