വരാന്തയിൽ,
ചുറ്റിക്കറങ്ങുന്ന സായാഹ്ന വികാരത്തിന്റെ
ഗന്ധമുണ്ടായിരുന്നു.
മേഘങ്ങൾക്കുള്ളിൽ കൂടി നിഷ്പ്രായാസം പൊട്ടിവന്ന
സൂര്യകിരണവുമായി പലരും
സല്ലപിച്ചിരുന്നു.
കോണികൾ ഓടിക്കയറി ചെല്ലുന്പോൾ
മുഖത്ത് കൊട്ടിയടക്കപ്പെട്ട വാതിലിന്റെ
മുൻപിൽ നില്കുന്നവന്റെ
ചെരുപ്പിൽ പറ്റിക്കിടക്കുന്ന പുൽത്തകിടിയിലും
സങ്കടം നിറഞ്ഞിരുന്നു.
കൂടപ്പിറപ്പുകളെ കരുണയില്ലാതെ പറത്തിക്കളഞ്ഞ്
മുന്നേറുന്ന കാറ്റിനെ നോക്കി നിന്ന
പൂവിലെ അവശേഷിച്ചിരുന്ന ഇതളിലും
ഒരു വേദന കണ്ടിരുന്നു.
ഇതെല്ലാം വിലപ്പെട്ടതാണ്..
ഈ ലോകത്തിന്റെ നിലനിൽപ്പിന്
കാണാൻ നിങ്ങൾക്ക് സമയം ഉണ്ടായിരിക്കണമെന്നില്ല
പക്ഷെ ഇത് നടന്നില്ല എന്ന് മാത്രം പറയരുത്.
വൈകീട്ടെന്താ പരിപാടി
എന്നെങ്കിലും ആരോടെങ്കിലും ചോദിക്കാമായിരുന്നു.
-മർത്ത്യൻ-
Categories: കവിത
Leave a Reply