റഷ്യൻ കവി ഡാനിയൽ ഇവാനോവിച്ച് ഖാർമസ് (Daniil Ivanovich Kharms)ന്റെ ദി റെഡ് ഹെയർഡ് മാൻ (The Red-Haired Man) എന്ന കവിതയുടെ മലയാളം പരിഭാഷ. ആദ്യകാല സോവിയറ്റ് സറിയലിസ്റ് അബ്സർഡിസ്റ് കവികളിൽ ഒരാളായിരുന്നു ഡാനിയൽ. ഏപ്രിൽ കവിതാ മാസത്തിലെ 29-മത്തെ പരിഭാഷ.
ദി റെഡ് ഹെയർഡ് മാൻ
——————-
കണ്ണുകളും ചെവിയുമില്ലാത്ത ചെന്പൻ മുടിയുള്ള ആളുണ്ടായിരുന്നു
സത്യത്തിൽ അയാൾക്ക് തീരെ മുടിയുമുണ്ടായായിരുന്നില്ല,
താത്ത്വികമായി ചെന്പൻ മുടിക്കാരൻ എന്ന്
വിളിച്ചെന്നേയുള്ളു.
അയാൾക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു, കാരണം അയാൾക്ക് വായില്ലായിരുന്നു.
അയാൾക്ക് മൂക്കുമില്ലായിരുന്നു.
അയാൾക്ക് കൈകളും കാലുകളുമുണ്ടായിരുന്നില്ല.
അയാൾക്ക് വയറുണ്ടായിരുന്നില്ല, മുതുകുമുണ്ടായിരുന്നില്ല.
അയാൾക്ക് നട്ടെല്ലുണ്ടായിരുന്നില്ല.
അയാൾക്ക് ഒരു തരത്തിലുള്ള ആന്തരാവയവങ്ങളും ഉണ്ടായിരുന്നില്ല.
അയാൾക്ക് സത്യത്തിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല.
അത് കൊണ്ട് ആരെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്
എന്ന് പോലുമറിയാൻ ഒരു വഴിയുമില്ല
സത്യത്തിൽ നല്ലത് അയാളെ കുറിച്ച്
ഇനി നമ്മൾ ഒന്നും പറയാതിരിക്കുക എന്നതാണ്.
-ഡാനിയൽ ഇവാനോവിച്ച് ഖാർമസ്-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation
Leave a Reply