നോ ഷ്രീക്ക് ഓഫ് മൈൻ – അറ്റിലാ യോശേഫ്‌

അങ്ങിനെ ഒരു ഏപ്രിൽ മാസവും കൂടി കഴിഞ്ഞു. 2016 പോലെ 2017-ലും ലോക ഭാഷകളിലെ 30 കവികളുടെ കവിതകൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ചു.

ബെർത്തോൽട്ട് ബെർഖ്‌റ്റിന്റെ ‘ദി ബർണിങ് ഓഫ് ബുക്സിൽ തുടങ്ങി ഇന്നിതാ ഏപ്രിൽ 30ന് ഹങ്കേറിയൻ കവി അറ്റിലാ യോശേഫ്‌ (Attila Jozsef)ന്റെ  ‘നോ ഷ്രീക്ക് ഓഫ് മൈൻ’ (No Shriek Of Mine) എന്ന കവിതയിൽ വന്നെത്തിയിരിക്കുന്നു.

എല്ലാ വർഷവും ഈ പരിഭാഷാ പയറ്റിൽ കവികളും, അവരുടെ കവിതകളും, അവരുടെ ജീവിതവും, ജീവിച്ചിരുന്ന സാഹചര്യങ്ങളും  വഴി ഒരു ലോക പര്യടനം തന്നെ നടത്തിയ പോലെ തോന്നാറുണ്ട്. ജപ്പാൻ, ഫ്രാൻസ്, റഷ്യ, ചൈന, ആഫ്രിക്ക, പേർഷ്യ അങ്ങിനെ അനേകം രാജ്യങ്ങളിൽ കൂടിയും  സന്ദർഭങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടെയും ചരിത്രങ്ങളിലൂടെയും കടന്നു പോകുന്നു. ഒരു കവിയെന്ന രീതിയിൽ അവർ എടുത്തിരുന്ന മാനുഷികവും രാഷ്ട്രീയവുമായ നിലപാടുകളിലൂടെ സഞ്ചരിക്കുന്നു.

കുറച്ചു നേരത്തേക്കെങ്കിലും എന്നെയും എന്റെ ആ കലാലയമുറ്റത്തേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. അദ്യം കൈയ്യിലെടുത്ത കവിതാ പുസ്തകത്തിന്റെ താളുകളിൽ അൽപനേരം ഇരിക്കാൻ കഴിയുന്നു. എന്നെ സ്വാധീനിച്ച കവിതകൾ എന്റെ മുൻപിൽ വീണ്ടും വന്ന് കൂടെയിരുന്ന് സല്ലപിക്കുന്നു. പാതിയടഞ്ഞു പോയ കണ്ണുകളെയും ഓർമ്മകളെയും ആഗ്രഹങ്ങളെയും വീണ്ടും തുറക്കുന്നു വീണ്ടും ഉണർത്തുന്നു.

ഓരോ കവിതയുടെ പരിഭാഷയും ഒരു മർത്ത്യനെ അവനിൽ തന്നെ കുഴിച്ചു മൂടുന്നു. അടുത്ത പരിഭാഷയിൽ അവൻ വീണ്ടും ഒന്നുമറിയാത്തവനായി തീരുന്നു, എല്ലാം വീണ്ടും തുടങ്ങേണ്ടി വരുന്നു.  ആശയങ്ങൾ കൊണ്ട് കൂർപ്പിച്ച എത്രയോ വരികൾ ഓരോ കവിതയും അവന്റെ ഉള്ളിലേക്ക് കുത്തിയിറക്കുന്നു. നൂറ്റാണ്ടുകളും ദശാബ്ദങ്ങളും പിന്നിട്ടെങ്കിലും മൂർച്ചയും പ്രസക്തിയും ഇന്നും ഒട്ടും കുറഞ്ഞിട്ടില്ലാത്ത നമ്മുടെയെല്ലാം ഇന്നലെയുടെ കഥ പറയുന്ന വരികൾ പരിഭാഷപ്പെടുത്തി കഴിയുന്പോൾ ഒരു ശസ്ത്രക്രിയ ചെയ്തതിന്റെയും അതിന് വിധേയമായതിന്റെയും ക്ഷീണം ഒരുമിച്ചുണ്ട് .

ഇനി അല്പം ബ്രെക്ക് 🙂

ഇതാ നിങ്ങൾക്കായി 30-മത്തെ പരിഭാഷ

എന്റെ നിലവിളിയല്ല
—————
എന്റെ നിലവിളിയല്ല, ഈ ഭൂമിയുടെ ഗർജ്ജനമാണ്.
കരുതിയിരിക്കുക ജാഗ്രതയോടിരിക്കുക, ചെകുത്താന് ഭ്രാന്ത് പിടിച്ചിരിക്കുന്നു;
ഒളിവീശുന്ന അരുവികളുടെ വൃത്തിയുള്ള, ആ മങ്ങിയ അടിത്തട്ട് അള്ളിപ്പിടിച്ചിരിക്കുക,
സ്വയം അലിഞ്ഞ് ആ സ്‌ഫടിക തളികയുടെ ഭാഗമാകുക,
ഒരു വൈരക്കല്ലിന്റെ തിളക്കത്തിനു പിന്നിൽ ഒളിക്കുക,
പാറകൾക്കടിയിൽ, വണ്ടിന്റെ ചിലപ്പിൽ,
ഇപ്പോൾ ചുട്ട റൊട്ടിയുടെ സൗരഭ്യത്തിനുള്ളിൽ സ്വയം മുങ്ങി പോകൂക,
പാവം….. നികൃഷ്‌ടജീവിതമേ… പീഡിതനെ….ബഹിഷ്‌കൃതനെ.

പുതുമഴ ചാറുന്പോൾ അതിന്റ കൂടെ ഭൂമിയുടെ അരുവികളിലേക്ക് ഒഴുകിപ്പോകുക-
വൃഥാവിൽ നീ നിന്നിൽ തന്നെ നിന്റെ മുഖം കഴുകാൻ ശ്രമിക്കുന്നു,
അത് മറ്റുള്ളവരിൽ മാത്രമേ വൃത്തിയാകു എന്നറിയില്ലേ ?
പോയി ഒരു പുൽത്തകിടിന്റെ കൂർത്ത മുനയാകൂ:
എന്നിട്ട് ഈ വലിയ ലോകത്തിന്റെ അച്ചുതണ്ടിനേക്കാൾ മഹനീയമാകു

യന്ത്രങ്ങളെ, പക്ഷികളെ, വൃക്ഷശാഖകളെ, നക്ഷത്രസമൂഹങ്ങളെ!
നമ്മുടെ വന്ധ്യയായ അമ്മ ഒരു കുഞ്ഞിനു വേണ്ടി നിലവിളിക്കുന്നത് കേൾക്കുന്നില്ലേ ?

എന്റെ സുഹൃത്തെ, എന്റെ പൊന്നു ചങ്ങാതി, എന്റെ ഏറ്റവും പ്രിയപ്പെട്ട മിത്രമേ,
നടുക്കം കൊണ്ടോ, പറഞ്ഞറിയിക്കാൻ കഴിയാത്ത ഏതോ പ്രതാപം കണ്ടിട്ടോ
എന്തുകൊണ്ടുമായിക്കൊള്ളട്ടെ –
ഇത് എന്റെ നിലവിളിയല്ല, ഈ ഭൂമിയുടെ ഗർജ്ജനമാണ്.

-അറ്റിലാ യോശേഫ്‌-
(പരിഭാഷ – മർത്ത്യൻ)Categories: Malayalam translation

Tags: , , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: