ചെക്ക് കവി ലാഡിമിർ ഹോളൻ (Vladimir Holan)ന്റെ ‘ഹ്യൂമൺ വോയ്‌സ്’ (Human Voice) എന്ന കവിതയുടെ മലയാളം പരിഭാഷ. 1960കളുടെ അവസാനത്തിൽ നോബൽ സമ്മാനത്തിനായി ലാഡിമിറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. സങ്കീര്‍ണ്ണമായ ഭാഷയും, മൂടിക്കെട്ടിയ വിഷയങ്ങളും, ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ആശയങ്ങളും ലാഡിമിറിന്റെ കവിതകളിൽപ്രകടമായിരുന്നു.
ഏപ്രിൽ കവിതാ മാസത്തിലെ 28-മത്തെ പരിഭാഷ.
ഹ്യൂമൺ വോയ്‌സ്
———————-
കല്ലുകളും നക്ഷത്രങ്ങളും അവയുടെ സംഗീതം
നമ്മുടെ മേൽ അടിച്ചേൽപ്പിക്കാറില്ല.
പൂവുകൾ നിശബ്ദമാണ്,
വസ്‌തുക്കൾ പല വികാരങ്ങളും അവക്കുള്ളിൽ അടക്കി പിടിച്ചിരിക്കും,
നാം കാരണം, മൃഗങ്ങൾ അവക്കുള്ളിൽ
അലിഞ്ഞു ചേർന്ന നിഷ്കളങ്കതയും രഹസ്യങ്ങളും
സ്വയം നിഷേധിക്കുന്നു,
കാറ്റിന് എപ്പോഴും അതിന്റെ ലളിതമായ
ചേഷ്ടകളുടെ വിനയം കാണും.
അതിന്റെ കൂടെ ശബ്ദമില്ലാത്ത പക്ഷികൾക്ക് മാത്രം മനസ്സിലാകുന്ന ഒരു പാട്ട്.
ക്രിസ്തുമസിന് തലേ ദിവസം നിങ്ങൾ ആരുടെയോ നേർക്ക്
മെതിക്കാൻ വച്ചിരുന്ന കതിർക്കുലയെടുത്ത് വലിച്ചെറിഞ്ഞത്.
നിലകൊള്ളുക എന്നത് തന്നെ അവർക്ക് ധാരാളം മതി.
അതും വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറം.
പക്ഷെ നമ്മൾ,
നമുക്ക് ഇരുട്ടിൽ മാത്രമല്ല
സുലഭമായ വെളിച്ചത്തിലും പേടിയാണ്.
നമ്മൾ നമ്മുടെ അയൽക്കാരെ കാണുന്നില്ല,
നിര്‍വ്വാഹമില്ലാതെ ബാധഒഴിപ്പിക്കലിനായി ഇറങ്ങി പുറപ്പെടുന്നു.
പേടിച്ച് നിലവിളിക്കുന്നു:
‘നിങ്ങളവിടെയുണ്ടോ? എന്തെങ്കിലും പറയൂ!’
-ലാഡിമിർ ഹോളൻ-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation
Leave a Reply