ഫ്രഞ്ച് കവി ജ്ഷോൺ ഫൊളാൻ (Jean Follain)ന്റെ ‘ഫേസ് ദി ആനിമൽ’ (Face the Animal) എന്ന കവിതയുടെ മലയാളം പരിഭാഷ. ഇത് ഏപ്രിൽ കവിതാ മാസത്തിലെ 27-മത്തെ പരിഭാഷ.
ഫേസ് ദി ആനിമൽ
———————
ഒരു മൃഗത്തിനെ നേരിടുക
അത്ര എളുപ്പമല്ല;
അത് നമ്മുടെ നേർക്ക് ഭയവും
വെറുപ്പുമില്ലാതെ നോക്കുന്പോൾ.
അത് വളരെ ഏകാഗ്രമായി ദൃഢമായി
ആ കർത്തവ്യം നിർവ്വഹിക്കുന്നു;
കൂടെ കൊണ്ടു നടക്കുന്ന നിഗൂഢമായ
ഏതോ രഹസ്യത്തെ വെറുക്കുന്നതു പോലെ.
ആത്മാവിന്റെ നിശബ്ദതയെ രാപ്പകൽ
ഉച്ചത്തിൽ തുരക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന
ഈ ലോകത്തിന്റെ സുനിശ്ചിതയെ അനുഭവിക്കുകയാണ്
അതിലും ഭേതമെന്ന് തോന്നുന്നു.
-ജ്ഷോൺ ഫൊളാൻ-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation
Leave a Reply