ഫ്രഞ്ച് നോവലിസ്റ്റും കവിയുമായ റേമു ക്യുനു (Raymond Queneau)യുടെ ദി ഹ്യുമൺ സ്പീഷീസ് (The human species) എന്ന കവിതയുടെ മലയാളം പരിഭാഷ. റേമു ഫ്രഞ്ച് എഴുത്തുകാരുടെയും ഗണിതജ്ഞരുടെയും ഔലിപ്പോ (Oulipo) എന്ന കൂട്ടായ്മയുടെ സ്ഥാപകനായിരുന്നു. ഇത് ഏപ്രിൽ കവിതാ മാസത്തിലെ 26-മത്തെ പരിഭാഷ.
റേമു 1961ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘എ ഹൺഡ്രഡ് തൗസണ്ട് ബില്യൺ പോയംസ്’. കുട്ടികളുടെ പുസ്തകം പോലെ അച്ചടിച്ചുണ്ടാക്കിയ ഈ പുസ്തകത്തിന്റെ ഉള്ളടക്കം കാർഡിൽ അച്ചടിച്ച പത്ത് സോണറ്റുകളാണ്. ഓരോ സോണറ്റിന്റെ ഓരോ വരിയും ഒരോ തുണ്ടിൽ എഴുതിയിരിക്കും. ഓരോ വരിയും പ്രയോഗത്തിലും ഉച്ചാരണത്തിലും പ്രാസത്തിൽ എഴുതിയതിനാൽ, ഓരോ വരിയും മറ്റേത് വരിയുടെ കൂടെയും കൂട്ടി ഒരു കവിത നിർമ്മിക്കാം. ഇത് 100,000,000,000,000 കവിതകൾക്ക് ജന്മം നൽകും. അതെല്ലാം അതെ രീതിയിൽ വായിക്കാൻ 200,000,000 വർഷങ്ങളെടുക്കും. അത് 24 മണിക്കൂറും വായിച്ചാൽ. ഇങ്ങനെയൊരു പുസ്തകമെഴുതാൻ അനുഭവപ്പെട്ട വിഷമം കാരണം റേമു ഗണിതജ്ഞനായ ഫ്രാൻസ് ലെ യുനെയുടെ സഹായം തേടി. ഈ സംഭവത്തിന്റെ ഭാഗമായാണ് ഔലിപ്പോ തുടങ്ങുന്നത് എഴുത്തുകാരുടെയും ഗണിതജ്ഞരുടെയും സംഗമം.
ഈ കവിത ഏതായാലും അതിൽ നിന്നെടുത്തതല്ല.
ദി ഹ്യുമൺ സ്പീഷീസ്കാണാമായിരുന്നു
———————-
മനുഷ്യവര്‍ഗ്ഗം എനിക്ക്
മർത്ത്യനാകാനുള്ള അവകാശം നൽകി.
പരിഷ്കൃതമാകാനുള്ള ചുമതലയും,
ഒരു മനസ്സാക്ഷിയും,
എല്ലായ്പോഴും കൃത്യമായി പ്രവർത്തിക്കാത്ത രണ്ടു കണ്ണുകളും,
മുഖത്തിന്റെ നടുവിൽ തന്നെ കിടക്കുന്ന ഒരു മൂക്കും,
രണ്ട് കാലും രണ്ട് കണ്ണും,
സംസാര ശേഷിയും നൽകി.
മനുഷ്യവര്‍ഗ്ഗം എനിക്ക്
എന്റെ അമ്മയേയും അച്ഛനെയും തന്നു
ആർക്കറിയാം ചില സഹോദരങ്ങളെയും തന്നിരിക്കണം
ഒരു പാട് ബന്ധു സഹോദരീ സഹോദരന്മാരെയും
ചില മുതു-മുത്തശ്ശൻമാരെയും തന്നു.
മനുഷ്യവര്‍ഗ്ഗം എനിക്ക്
അതിന്റെ മൂന്ന് കഴിവുകൾ നൽകി.
ബുദ്ധിശക്തിയും മനഃശക്തിയും,
രണ്ടും അളന്നു മുറിച്ച് മാത്രം തന്നു.
മുപ്പത്തിരണ്ട് പല്ലും, പത്ത് വിരലുകളും ഒരു കരളും,
ഒരു ഹൃദയവും പിന്നെ മറ്റു ചില ആന്തരാവയവങ്ങളും തന്നു.
മനുഷ്യവര്‍ഗ്ഗം എനിക്ക്
ഞാൻ സ്വയം തൃപ്‌തനാകാണുള്ളതെല്ലാം നൽകി.
-റേമു ക്യുനു-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation
Leave a Reply