നോബൽ ജേതാവായ ഇറ്റാലിയൻ കവിയും നോവലിസ്റ്റുമായിരുന്ന സാൽവാത്തോരെ ക്വസിമോഡൊ (Salvatore Quasimodo)യുടെ ‘എനെമി ഓഫ് ഡെത്ത്’ (Enemy Of Death) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒരു സ്വീകാര്യമായ പ്രകാശത്തിൽ നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തപൂർണ്ണമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കൂടി അദ്ദേഹം പ്രകടിപ്പിക്കുന്നു.
എനെമി ഓഫ് ഡെത്ത്
——————
നീ ഞങ്ങളിൽ നിന്നും
ഈ ലോകത്തിൽ നിന്നും അതിന്റെ സൗന്ദര്യത്തിന്റെ ഒരു ഭാഗം.
നിന്റെ രൂപം,
പറിച്ചെടുക്കരുതായിരുന്നു,
ഞങ്ങൾ മരണത്തിന്റെ ശത്രുക്കൾക്ക് എന്ത് ചെയ്യാൻ കഴിയും,
നിന്റെ റോസ് പാദങ്ങൾക്കും,
നിന്റെ വയലറ്റ് മുലകൾക്കും മുൻപിൽ,
കുനിഞ്ഞു തരികയോ?
ഒരു വാക്കുമില്ല,
നിന്റെ അവസാന ദിവസത്തിന്റെ ഒരു തുണ്ടുമില്ല
നിഷേധം,
ഈ ഭൂമിയിലെ വസ്തുക്കളോടും,
നമ്മുടെ മൂടിക്കെട്ടിയ മാനവീയ ഓർമ്മക്കുറിപ്പുകളോടും.
വേനലിലെ ഒരു വിഷാദ ചന്ദ്രൻ,
ഇഴഞ്ഞുവരുന്നൊരു നങ്കൂരം,
അവ നിന്റെ സ്വപ്നങ്ങൾ എടുത്തതുകൊണ്ടു പോയിരിക്കുന്നു
കൂടെ മലകൾ, മരങ്ങൾ, വെളിച്ചം,വെള്ളം, ഇരുട്ട്.. എല്ലാം..
മങ്ങിയ ചിന്തകളല്ല പക്ഷെ സത്യങ്ങൾ,
എല്ലാം പെട്ടന്നു തീരുമാനിച്ച ഒരു മനസ്സിൽ നിന്നും അറുത്തെടുത്തിരിക്കുന്നു,
പിന്നെ സമയം, പിന്നെ എല്ലാ ഭാവികാല തിന്മകളും.
ഇപ്പോൾ നീയിതാ മരണത്തിന്റെ ശത്രുവിന്റെ
ഭാരമുള്ള വാതിലുകൾക്ക് പിന്നിൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
ആരാണ് കരയുന്നത്?
നീയിതാ സൗന്ദര്യം വെറുമൊരു ശ്വാസത്തിൽ പറത്തിക്കളഞ്ഞിരിക്കുന്നു,
അവളെ കീറിയിരിക്കുന്നു,
അവൾക്ക് മാരകമായൊരു മുറിവ് നൽകിയിരിക്കുന്നു
നമുക്ക് മുകളിൽ പടർന്നു വരുന്ന അവളുടെ
നിര്വികാരമായ നിഴലിന്റെ ഒരു കണ്ണുനീരു പോലുമില്ലാതെ.
നശിപ്പിക്കപ്പെട്ട ഏകാന്തതയും സൗന്ദര്യവും പരാജയപ്പെട്ടിരിക്കുന്നു.
നീ ഇരുട്ടിലേക്ക് കൊടി കാണിച്ചിരിക്കുന്നു,
വായുവിൽ നീ നിന്റെ പേരും,
ഇവിടെയും കാറ്റിനപ്പുറവുമുള്ള എല്ലാത്തിനോടും നിനക്കുള്ള നിഷേധവും
കൊത്തി വച്ചിരിക്കുന്നു,
നിന്റെ പുതിയ ഉടുപ്പിൽ നീയെന്താണ്
തിരഞ്ഞിരുന്നതെന്ന് എനിക്കറിയാം.
ഉത്തരം പറയാത്ത ആ ചോദ്യം ഞാൻ മനസ്സിലാക്കുന്നു
നിനക്കും, ഞങ്ങൾക്കും ഒരു മറുപടിയുടെ ആവശ്യമില്ല,
ഓഹ്! പൂക്കളും പായലും
ഓഹ്! മരണത്തിന്റെ ശത്രു.
-സാൽവാത്തോരെ ക്വസിമോഡൊ-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിൽ കവിതാ മാസത്തിലെ 22-മത്തെ പരിഭാഷ
Categories: Malayalam translation
Leave a Reply