ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്.
ഫാമിലി
——
അയാളുടെ മകൻ സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ
അച്ഛൻ ദിവസവും കവിതകളെഴുതിത്തുടങ്ങി
കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും,
പാഠപുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായും
പിന്നൊരു ചെറിയ കുടയായും രൂപാന്തരപ്പെട്ടു.
ഏപ്രിൽ ഒന്നാം തിയതി
അയാളുടെ മകൻ അവന്റെ അമ്മയുടെ കൂടെ
ഒന്നാം വർഷ പ്രവേശന ചടങ്ങിൽ പങ്കു ചേരാൻ
ചെറി പൂത്തു നിന്ന പട്ടണത്തിൽ കൂടി നടന്ന്
ഒരു പഴയ കോട്ടയിൽ സ്ഥിതി ചെയ്യുന്ന
സാധാരണക്കാരുടെ സ്‌കൂളിൽ ചെന്നു.
വീട്ടിൽ, ഇപ്പോൾ എല്ലാം നിശബ്ദമായി
അച്ഛൻ ഒരു വയസ്സായ വേലക്കാരിയുടെ കൂടെ ഒറ്റക്കായി
ബുല്‍ബുൽ പക്ഷിയുടെ വിളികളും കേട്ട്
കടലിരന്പുന്നതും കേട്ട്….
എത്രയോ കാലങ്ങളായി ഇതൊന്നും കേട്ടിട്ടില്ലാത്തത് പോലെ.
-തത്സുജി മിയോശി-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിൽ കവിതാ മാസത്തിലെ 20-മത്തെ പരിഭാഷ
Categories: Malayalam translation
Leave a Reply