ഗ്രീക്ക് കവിയായിരുന്ന യോർഗോസ് സിഫേരിസിന്റെ (Giorgos Seferis) ‘ലോസ്റ്റ് വേൾഡ്സ്’ എന്ന കവിതയുടെ മലയാളം പരിഭാഷ.
ലോസ്റ്റ് വേൾഡ്സ്
————————
നിങ്ങൾക്ക് ഒരു മനുഷ്യന്റെ ആയിരം തുണ്ടുകൾ
കൂട്ടിയെടുത്ത് എങ്ങിനെ യോജിപ്പിക്കാൻ കഴിയും?
ഒരു കടൽക്കാക്കയെ പോലും കാണാനില്ല
ഈ തോണിയാണെങ്കിൽ ഇങ്ങനെ വട്ടം കറങ്ങുന്നു
അല്ല… ഈ പങ്കായത്തിന് കുഴപ്പമൊന്നുമില്ലല്ലോ?
ഈ ലോകം മുങ്ങി താഴുകയാണ്:
അവിടെ കടിച്ചു തൂങ്ങി കിടന്നൊ…
ഞാൻ നിന്നെ ഈ സൂര്യന്റെ കീഴിൽ
ഒറ്റക്ക് വിട്ടു പോകുന്നു.
നീ നിർത്താതെ എഴുതിക്കോ:
മഷിയിതാ കുറയുന്നു..
കടൽലതാ വലുതാകുന്നു.
ഒരു ശിഖരം പോലെ വളരാൻ ആഗ്രഹിക്കുന്ന ശരീരം
കായ്ക്കാൻ തയ്യാറെടുത്ത്..
മഞ്ഞൊലിച്ചുണ്ടായ തൊടുകളെ പോലെയാവാൻ..
പക്ഷെ….
സംഗീതാത്മമായ ഏതോ വരുംകാലത്തിന് വേദനിപ്പിക്കാൻ പാകത്തിനായി
എന്റെ ഭാവന അതിനെ
ബഹളമുള്ളൊരു തേനീച്ചക്കൂട്ടിലേക്ക് തള്ളി വിടുന്നു.
-യോർഗോസ് സിഫേരിസ്-
(പരിഭാഷ – മർത്ത്യൻ)
ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ പതിനേഴാമത്തേതാണിത്.
Categories: Malayalam translation
i think you are translating all this poems from English translations. Kindly post English version also side be side. we can compare and read. Thanks.