ചൈനീസ് കവിയും പണ്ഡിതനുമായ വെൻ യൂടുഓയുടെ ‘പെർഹാപ്സ്’ എന്ന കവിതയുടെ മലയാളം പരിഭാഷ
പെർഹാപ്സ്
————
ഒരുപക്ഷേ നിങ്ങൾ കരഞ്ഞു കരഞ്ഞിനി കരയാൻ കഴിയാതെയായി തീർന്നിരിക്കണം.
ഒരുപക്ഷേ നിങ്ങൾക്കൽപം ഉറക്കം ആവശ്യമായിരിക്കും.
പക്ഷെ നിലക്കൂളനെ മൂളാനും തവളകളെ കരയാനും,
വവ്വാലുകളെ പറക്കാനും അനുവദിക്കരുത്.
സൂര്യപ്രകാശത്തിനെ നിങ്ങളുടെ കൺപോളകളെ തുറക്കാൻ അനുവദിക്കരുത്.
ഒരു തണുത്ത കാറ്റിനെ നിങ്ങളുടെ പുരികങ്ങളിൽ ഉരസാൻ അനുവദിക്കരുത്.
ഹാ! ആർക്കും നിങ്ങളെ ഞെട്ടിച്ചുണർത്താൻ കഴിയില്ല
ഞാൻ ഇരുണ്ട കാറ്റാടികളുടെ കുട നിവർത്തി നിങ്ങളുടെ ഉറക്കത്തിന് മറവ് തരാം.
ഒരുപക്ഷേ നിങ്ങൾ ഞാഞ്ഞൂലുകൾ മണ്ണിൽ കുഴിക്കുന്നതിന്റെ ശബ്ദം കെട്ടെന്നിരിക്കും.
അല്ലെങ്കിൽ ചെറിയ പുല്ലിന്റെ വേരുനാരുകൾ വെള്ളം ,വലിച്ചുകുടിക്കുന്നത് ശ്രദ്ധിച്ചെന്നിരിക്കാം.
ഒരുപക്ഷേ നിങ്ങളീ കേൾക്കുന്ന സംഗീതം,
മനുഷ്യരുടെ പ്രാക്കിനെക്കാളും ശാപവാക്കുകളേക്കാളും,
കൂടുതൽ മനോഹരമായിരിക്കാം.
എന്നാൽ കൺപോളകൾ മൂടിക്കൊള്ളു, അവയെ മുറുക്കെ അടച്ചു കൊള്ളൂ.
ഞാൻ നിങ്ങളെ ഉറങ്ങാൻ വിടുന്നു, ഞാൻ നിങ്ങളെ ഉറങ്ങാൻ വിടുന്നു.
ഞാൻ നിങ്ങളെ മൃദുവായി പുതപ്പിക്കാം, ഈ മഞ്ഞ മണ്ണ് കൊണ്ട്.
ഞാൻ മെല്ലെ, വളരെ മെല്ലെ ഈ നോട്ടുകെട്ടുകളുടെ ചാരം പറത്തി വിടട്ടെ.
-വെൻ യൂടുഓ-
(പരിഭാഷ മർത്ത്യൻ)
ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ പതിനാലാമത്തേതാണിത്.
Categories: Malayalam translation
Leave a Reply