ഫ്രഞ്ച് കവിയും തിരക്കഥാകൃത്തുമായ ജാക്ക് പ്രിവേയുടെ (Jacques Prevert) ‘ദി വണ്ടേഴ്സ് ഓഫ് ഫ്രീഡം’ എന്ന കവിതയുടെ മലയാളം പരിഭാഷ
ദി വണ്ടേഴ്സ് ഓഫ് ഫ്രീഡം
————————————
ഒരു കെണിയുടെ ദംഷ്ട്രങ്ങളുടെ ഇടയിൽ
ഒരു വെളുത്ത കുറുക്കന്റെ കാൽ പാദം
നിലത്ത് മഞ്ഞിൽ നിറച്ചും ചോര
വെളുത്ത കുറുക്കന്റെ ചോര.
മഞ്ഞിൽ കാൽപാടുകൾ….
സൂര്യൻ അസ്തമിക്കുന്പോൾ
പല്ലിറുക്കിൽ അപ്പോഴും
ജീവൻ നഷ്ടപ്പെടാത്ത ഒരു മുയലുമായി
മൂന്ന് കാലിൽ രക്ഷപ്പെട്ടോടിയ
വെള്ള കുറുക്കന്റെ കാൽപാടുകൾ….
-ജാക്ക് പ്രിവേയുടെ (Jacques Prevert)-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation
Leave a Reply