ചിലിയൻ കവി ഗാബ്രിയേലാ മിസ്ത്രാലിന്റെ പൈൻ ഫോറസ്റ്റ് എന്ന കവിതയുടെ മലയാളം പരിഭാഷ
നമുക്ക് ഇപ്പോൾ തന്നെ കാട്ടിലേക്ക് പോകാം
മരങ്ങൾ നിങ്ങളുടെ മുഖത്തിന്റെ തൊട്ടടുത്തുകൂടി കടന്നു പോകും.
അവിടെ വച്ച് അവയെ ഞാൻ നിനക്കായി അർപ്പിക്കും
പക്ഷെ അവക്ക് കുനിയാൻ കഴിയില്ല.
രാത്രി എപ്പോഴും അതിന്റെ ജീവികൾക്ക് വേണ്ടി കാവൽ നിൽക്കും.
പൈൻ മരങ്ങളൊഴിച്ച്, അവ ഒരിക്കലും മാറില്ല.
ധന്യമായ മരക്കറ ചുരുക്കുന്ന മുറിവേറ്റ പഴയ ഉറവിടങ്ങൾ,
അനന്തമായ അപരാഹ്നങ്ങൾ.
അവക്ക് കഴിയുമെങ്കിൽ, ആ മരങ്ങൾ നിങ്ങളെ പൊക്കിയെടുത്ത്
താഴ്വരങ്ങളിൽ നിന്നും താഴ്വരങ്ങളിലേക്ക് കൊണ്ട് പോയേനെ
നിങ്ങൾ കൈകളിൽ നിന്നും കൈകളിലേക്ക് കൈമാറി പോയേനെ
ഒരു കുഞ്ഞ് അച്ഛനിൽ നിന്നും അച്ഛനിലേക്കെന്ന പോലെ
-ഗാബ്രിയേലാ മിസ്ത്രാൽ-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation
Leave a Reply