ഓസ്ട്രിയൻ കവി ജിയോർഗ് ട്രാലിന്റെ ‘ഏ റൊമാൻസ് റ്റു നൈറ്റ്’ (A Romance to Night) എന്ന കവിതയുടെ പരിഭാഷ
ഏ റൊമാൻസ് റ്റു നൈറ്റ്
——————-
ഒരു നക്ഷത്ര കൂടാരത്തിന്റെ കീഴെ ഏകനായി ഒരാൾ
അര്‍ദ്ധരാത്രിയുടെ നിശബ്ദതയിൽ നടന്നു നീങ്ങുന്നു.
ഒരു കുട്ടി സ്വപ്നങ്ങൾ കണ്ട് ഞെട്ടിയെഴുന്നേൽക്കുന്നു.
അവന്റെ മങ്ങിയ മുഖം ചന്ദ്രനിലേക്ക് നോക്കി പാഴായി ഇല്ലാതാകുന്നു.
നിരോധിക്കപ്പെട്ടൊരു ജാനാലയിൽ അഴിച്ചിട്ട മുടിയുമായി
അരക്കിറുക്കുള്ളൊരു സ്ത്രീ വിലപിക്കുന്നു.
തങ്ങളുടെ സുന്ദരമായ യാത്ര തുടർന്നു കൊണ്ട്
തടാകത്തിൽ കൂടി പ്രണയിക്കുന്നവർ ഒഴുകി നീങ്ങുന്നു.
വീഞ്ഞു കഴിച്ച് നിറം മങ്ങുന്നത് വരെ കൊലപാതകി ചിരിച്ചുകൊണ്ടിരുന്നു.
പീഡിപ്പിക്കപ്പെട്ടവരെ മരണഭയം നശിപ്പിക്കുന്നു.
രക്ഷകന്റെ കുരിശിന്മേലുള്ള യാതനക്കു മുന്‍പെ,
നഗ്നയായ മുറിവേറ്റൊരു കന്യാസ്ത്രീ പ്രാർത്ഥിക്കുന്നു.
തന്റെ കുഞ്ഞ് രാത്രിയിലേക്ക് ഉറ്റുനോക്കുന്നു
എന്ന സംതൃപ്തിയിൽ ഒരമ്മ
ഉറക്കത്തിൽ മെല്ലെ പാടുന്നു.
വേശ്യാലയത്തിൽ നിന്നും പൊട്ടിച്ചിരികൾ
ക്രമേണ അപ്രത്യക്ഷമാകുന്നു.
മദ്യശാലയുടെ അടുത്തുള്ള ഒറ്റയടിപ്പാതയുടെ താഴെ
തെരുവു വിളക്കിന്റെ പ്രകാശത്തിൽ
തങ്ങളുടെ വെള്ള കൈകൾ കൊണ്ട് മരിച്ചവർ
ചുവരുകളിൽ ഒരു പരിഹാസ്യമായ നിശബ്ദത വരക്കുന്നു.
ഉറങ്ങി കിടക്കുന്നവൻ അവന്റെ അടക്കിയുള്ള സംസാരം തുടരുന്നു.
-ജിയോർഗ് ട്രാക്ക്ൽ-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation
Hats off to you, Vinod!
Good work, and what a dedication!
Thanks a lot MNN Chettan