ഇറ്റാലിയൻ കവി ദീനോ കന്പാനയുടെ ജനോവ വുമൺ (Genoa Woman) എന്ന കവിതയുടെ മലയാളം പരിഭാഷ
ജനോവ വുമൺ
————-
നിന്റെ മുടിയിഴകളിൽ നീയെനിക്കൊരു ചെറിയ കടല്‍പ്പായല്‍ കൊണ്ടുവന്നു.
ഒരു കാറ്റിന്റെ പരിമളവും.
നൂറിൽ പരം നാഴികകൾ അകലെ നിന്ന് –
അർത്ഥങ്ങളുടെ ഭാരവും പേറിയത് എത്തിച്ചെർന്നു
എത്ര ദൈവീകമാണ്
നിന്റെയാ കായികാഭ്യാസിയുടെ മേനിയുടെ ലാളിത്യം.
അത് സ്നേഹമല്ല, വികാരമൂര്ച്ഛയുമല്ല,
തൊട്ടനുഭവിക്കാൻ കഴിയാത്ത എന്തോ…
ആതാമാവിൽ കൂടി രക്ഷപ്പെടാനാവാതെ ശാന്തമായി –
ലക്ഷ്യമില്ലാതെ നടന്നു നീങ്ങി സന്തോഷവുമായി –
കൂടിച്ചെരുന്ന ആവശ്യകതയുടെ പ്രേതത്തിനെ പോലെ.
ഒരു മധുരിതമായ വശീകരണം പോലെ.
അങ്ങിനെ മരുഭൂമിയിലെ കാറ്റിനതിനെ
അനന്തതയിലൂടെ എടുത്ത് കൊണ്ട് പോകാൻ കഴിയും.
ഈ ലോകം എത്ര ചെറുതാണ്
നിന്റെ കൈകളിൽ അതെത്ര ഭാരം കുറഞ്ഞതാണ്
-ദീനോ കന്പാന-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation
Leave a Reply