വേരിയേഷൻസ് ഓൺ നത്തിങ് – ഗീസെപ്പ് ഉങ്കെരാറ്റി

ഇറ്റാലിയൻ കവി ഗീസെപ്പ് ഉങ്കെരാറ്റിയുടെ ‘Variations On Nothing’ എന്ന കവിതയുടെ മലയാളം പരിഭാഷ

വേരിയേഷൻസ് ഓൺ നത്തിങ്
————————————
ആ നിസ്സാരമായ മൺതരി ഒരു ശബ്ദവുമുണ്ടാക്കാതെ ഒരുസി
ചൊരിമണല്‍ ഘടികാരത്തിന്റെ തട്ടിൽ ചെന്നടിയുന്നു.
ശ്വേതരക്തച്ചായമുള്ള ക്ഷണികമായ മുദ്രകൾ….
ഒരു മേഘത്തിന്റെ നശ്വരമായ ശ്വേതരക്തച്ചായം…

ചൊരിമണല്‍ ഘടികാരത്തിനെ തിരിച്ചു വയ്ക്കുന്ന ഒരു കയ്യ്.
മൺതരിയുടെ വീണ്ടും തിരിച്ചൊഴുകാനുള്ള ആ തിരിച്ചു പോക്ക്.
പ്രഭാതത്തിന്റെ ഈയ്യം പൂശിയ ആദ്യത്തെ ഏതാനും നിമിഷങ്ങളിൽ,
നിശബ്ദമായി വെള്ളിപൂശുന്ന ഒരു മേഘം.

നിഴലിന്റെ ഭാഗമായ ഒരു കയ്യാണ് ആ ചൊരിമണല്‍ ഘടികാരം തിരിച്ചു വയ്ക്കുന്നത്
ആ നിസ്സാരമായ മൺതരി ഒരുസി വീഴുന്നതിന്റെ നിശബ്ദത,
അത് മാത്രമാണ് ഇപ്പോൾ കേൾക്കാൻ കഴിയുന്നത്.
കാരണം, കേൾക്കപ്പെടുക എന്നത്…. ഒരിക്കലും ഇരുട്ടിൽ അപ്രത്യക്ഷമാവുന്നില്ല….

-ഗീസെപ്പ് ഉങ്കെരാറ്റി-
(പരിഭാഷ മർത്ത്യൻ)Categories: Malayalam translation

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: