ദി ബർണിങ് ഓഫ് ദി ബുക്ക്സ് – ബെർത്തോൽട്ട് ബെർഖ്‌റ്റ്

വീണ്ടുമൊരു ഏപ്രിൽ മാസം. ഏപ്രിൽ ഒന്ന്, ലോകത്തിന് വിഡ്ഢി ദിനം, പക്ഷെ ഇവിടെ അമേരിക്കയിൽ കവിതാസ്വാദകർക്ക് ഏപ്രിൽ ഒന്ന് ദേശീയ കവിതാ മാസത്തിന്റെ (National Poetry Month) തുടക്കം കുറിക്കുന്നു. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ദിവസവും ഒരു പ്രശസ്ത കവിയുടെ കവിത മലായാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നു. മുപ്പത്ത് ദിവസം മുപ്പത് കവികൾ മുപ്പത് കവിതകൾ.

ഈ വർഷം തുടക്കം കുറിക്കുന്നത് ജർമ്മൻ കവി ബെർത്തോൽട്ട് ബെർഖ്‌റ്റ് (Bertolt Brecht)ന്റെ ‘The Burning Of The Books’ എന്ന കവിതയുമായിട്ടാണ്.

ദി ബർണിങ് ഓഫ് ദി ബുക്ക്സ്
———————–
ഭരണവർഗ്ഗം നിയമവിരുദ്ധമായ പുസ്തകങ്ങൾ
കത്തിച്ച് കളയാൻ ആജ്ഞാപിച്ചപ്പോൾ
നിരുത്സാഹപ്പെട്ട കാളകളുടെ ഒരു കൂട്ടം
വണ്ടി നിറയെ അതും വലിച്ച് കൊണ്ടുവന്ന്
ബോൺ ഫയറിലേക്കിട്ടു

പിന്നെ നാടുകടത്തപ്പെട്ട ഒരെഴുത്തുകാരൻ,
എഴുത്തുകാരിലൊക്കെ കേമൻ
ഭ്രഷ്‌ടു കല്‍പിക്കപ്പെട്ട പുസ്തകത്തിന്റെയും എഴുത്തുകാരുടെയും
പട്ടികയിലൂടെ സൂക്ഷ്‌മപരിശോധന നടത്തവേ
അത്യന്തം കുപിതനായി;
അയാളെ ഒഴിവാക്കിയിരിക്കുന്നു!!

അയാൾ നിന്ദ നിറഞ്ഞൊരു അമര്‍ഷവുമായി
തന്റെ മേശയുടെ അടുത്തേക്ക് കുതിച്ചു
അധികാരത്തിലിരിക്കുന്ന മന്ദബുദ്ധികൾക്കായി
തീക്ഷണതയേറിയ കത്തുകളെഴുതാൻ

എന്നെ കത്തിച്ചു കളയൂ!!
അയാൾ തന്റെ ജ്വലിക്കുന്ന പേനകൊണ്ടെഴുതി
ഞാൻ ഇന്നുവരെ എഴുതിയതെല്ലാം സത്യമായിരുന്നില്ലേ?
എന്നിട്ടും നിങ്ങളിതാ എന്നോടിപ്പോൾ
ഒരു കള്ളം എഴുതുന്നവനോടെന്ന പോലെ പെരുമാറുന്നു
എന്നെ കത്തിച്ചു കളയൂ!!

-ബെർത്തോൽട്ട് ബെർഖ്‌റ്റ്-
(പരിഭാഷ മർത്ത്യൻ)Categories: Malayalam translation

Tags: , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: