സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഇല്ലാത്ത മലയാളം സിനിമയുണ്ടാക്കിയാൽ ജനം കാണില്ലേ രഞ്ജീയേട്ടാ?

രഞ്ജിത്തിന്റെ ഒരു ലേഖന പരന്പര പണ്ട് മാതൃഭൂമിയിലോ മറ്റോ വന്നിരുന്നു എന്ന് തോന്നുന്നു. ഞാൻ വായിച്ചിട്ടില്ല പക്ഷെ ഒരിക്കൽ അമ്മയും അനിയത്തിയും അതിനെ കുറിച്ച് പറയുകയുണ്ടായി. “ഈ രഞ്ജിത്തിന്റെ എഴുത്തിലൊക്കെ അയാൾ എന്തിനാണ് സ്വന്തം ഭാര്യയെ ഇങ്ങനെ താഴ്ത്തി കൊണ്ടെഴുതുന്നത് എന്ന്”. ഞാൻ വായിച്ചിട്ടില്ല പക്ഷെ വായിച്ച എനിക്കറിയുന്ന രണ്ട് സ്ത്രീകൾ അവരുടെ അഭിപ്രായം പറഞ്ഞതാണ്.

രഞ്ജിത്തിന്റെ സിനിമകളിൽ മീശപിരിയൻ നായകനും ചീറ്റുന്ന ഡയലോഗും മാടന്പിത്തത്തിന്റെ ഹൈലൈറ്റസും ഓക്കെ പ്രധാനമാണ്. തന്റെ സിനിമയിൽ സ്ത്രീ വിരുദ്ധതയുണ്ട് എന്ന് പറയുന്ന ആളെ കടിച്ചു കീറാൻ നോക്കണ്ട ആവശ്യമില്ല. പക്ഷെ അത് രഞ്ജിത്തിന്റെ മാത്രം പ്രശ്നമല്ല അത് ഏറെക്കൊറെ മലയാളികളുടെ പ്രശ്നമാണ്.

ആക്ഷൻ ഹീറോ ബിജുവിലെയും പുലിമുരുകനിലേയും സ്ത്രീ വിരുദ്ധതയും സെക്സിസവും ഞാൻ എന്റെ ‘ബല്ലാത്തപഹയൻ’ വീഡിയോ ബ്ലോഗിൽ പറഞ്ഞതിന് ഇന്നും മലയാളി സഹോദരങ്ങൾ തെറിയഭിഷേകമായി വരുന്നുണ്ട്. എന്തിന് പടർപ്പ് എന്ന ‘സഘാവ് ഫെയിം’ സാമിന്റെ കവിതയെ കുറിച്ചും അതിനെ പെൺകവിത എന്നും പറഞ്ഞ് ചൊല്ലിയതിന്റെ അപാകതയെ കുറിച്ച് പറഞ്ഞതിനും ധാരാളം തെറി ഇന്നും എന്റെ യൂട്യൂബ് ചാനലിൽ പ്രകടമാണ്.

പൃഥ്വിരാജിന്റെ കമന്റ് വളരെ ആവശ്യമായിരുന്നു. ഞങ്ങൾ വെറും നടന്മാരാണ്, ഞങ്ങൾക്ക് പല കഥാപാത്രങ്ങളും ചെയ്യേണ്ടി വരും, ഇതൊരു തൊഴിലാണ് എന്ന ന്യായവുമായി നടക്കുന്ന നടന്മാർക്ക് ഇനി സംശയം വേണ്ട. ചില തീരുമാനങ്ങൾ ബുദ്ധിമുട്ടാണ്. അവരുടെ കലയെയും തൊഴിലിനേയും ബാധിക്കും പക്ഷെ ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് അതിന്റെ ശരി. പണ്ട് ഇതേ പൃഥ്വിയെ ഇഗ്ളീഷിന്റെ പേരിൽ ട്രോളിയപ്പോൾ അത് ഷെയറിയും ലൈക്കിയും നടന്നവരിൽ പെട്ടതാണ് ഞാനും. പക്ഷെ അന്നും ഇന്നും തന്റെ തീരുമാനങ്ങളിൽ, ശരിയെന്ന തീരുമാനങ്ങളിൽ ഉറച്ച് നിന്ന് പലതും തരണം ചെയ്ത് മുന്നേറിയ ഒരു കലാകാരനാണ് പൃഥ്വി. പൃഥ്വിയെടുത്ത തീരുമാനം അയാൾക്ക് പാലിക്കാൻ കഴിയുമോ എന്ന് സമയം തന്നെ പറയും, കാരണം സ്ത്രീക്കെതിരെ അട്ടഹസിക്കുന്ന, തെറിപറയുന്ന, അവരെ താഴ്ത്തി കാട്ടുന്ന, കളിയാക്കുന്ന നായക സങ്കൽപ്പങ്ങൾക്ക് കയ്യടിക്കുന്നു മലയാളി പ്രേക്ഷകൻ എവിടെയും പോകുന്നില്ല എന്നുതന്നെ. ഈ പ്രേക്ഷക ലക്ഷങ്ങൾക്ക് വേണ്ടിയാണ് സിനിമയെടുത്തില്ലെങ്കിൽ കല നശിച്ച് പോകും എന്ന് ചിന്തിക്കുന്ന എഴുത്തുകാരും ഉണ്ടല്ലോ. ഏതായാലും പൃഥ്വിയുടെ തീരുമാനം മറ്റ് യുവ നടന്മാരും എടുത്താൽ അതായിരിക്കും അതിന്റെ ഒരു ശരി.

സ്ത്രീ വിരുദ്ധ ഡയലോഗ് ഇല്ലാതെ, സ്ത്രീയെ താഴ്ത്തി കാണിക്കാതെ മലയാളത്തിൽ ഒരു സിനിമയെടുക്കാൻ കഴിയില്ല, എടുത്താൽ ആളുകൾ കാണില്ല, അതൊരു നല്ല സിനിമയാവില്ല എന്നൊക്കെ അർത്ഥം വരുന്ന രീതിയിൽ രഞ്ജിത്തിനെ പോലുള്ള സീനിയർ സിനിമാ പ്രവർത്തകർ പറഞ്ഞു തുടങ്ങിയാൽ നമ്മുടെ സമൂഹവും സിനിമാ സങ്കല്പങ്ങളും എത്രമേൽ അധപതിച്ചു പോയി എന്നാണ് ചിന്തിക്കേണ്ടത്.

ഒരു നല്ല മലയാളം സിനിമയുണ്ടാകാൻ സ്ത്രീയെ താഴ്ത്തിക്കാട്ടുന്ന സെക്സിസം ചാലിച്ച ഡയലോഗുളുടെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്പിരിറ്റിലെ ആ ഡയലോഗാണ് ആ സിനിമയുടെ സ്പിരിറ്റ് എന്ന് പറഞ്ഞാൽ അതിൽപരം മണ്ടത്തരം എന്തുണ്ട്.

ഒരു തീയറ്ററിൽ നായകൻറെ സ്ത്രീ വിരുദ്ധപ്രകടനങ്ങൾ കാണുന്പോൾ കയ്യടിക്കുന്നതിനു പകരം അടുത്തിരിക്കുന്ന ഭാര്യയെയോ അമ്മയെയോ അനുജത്തിയെയോ സ്ത്രീ സുഹൃത്തിനെയോ നോക്കി “എങ്ങിനെയുണ്ട് ഡയലോഗ്… കലക്കീല്ലേ?” എന്ന് ചോദിച്ച് നോക്കണം ഇവർ ഉത്തരം അവടേ നിന്നും കിട്ടും. ആ സ്ത്രീകൾ തന്റെ സിനിമയുടെ വിജയത്തിന് കാരണമല്ല എന്ന ചിന്തയാണ് രഞ്ജിത്തിനെ കൊണ്ടിങ്ങനെ പറയിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ എന്റെ സിനിമയെ കുറിച്ച് എതിര് പറയാൻ എങ്ങിനെ ആർക്ക് കഴിയും എന്ന ചിന്തയോ? അത് കഷ്ടമല്ലേ?

താങ്ങൾ നല്ലൊരു സ്റ്റോറി ടെല്ലർ ആണ്, ലീലായൊഴിച്ച് മറ്റ് സിനിമകളിലെ ചില ഡയലോഗുകളൊഴിച്ച് താങ്കളുടെ സിനിമകൾ വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട് ഗുൽമോഹറടക്കം (അതിൽ താങ്കളുടെ അഭിനയം ബോറാണെന്ന് ചിലർ പറഞ്ഞു, എനിക്ക് തോന്നിയിട്ടില്ല). പിന്നെ മ്മള് ഒരേ നാട്ടുകാരല്ലേ കരുമലക്കാര്, ആ ഒരു രീതിയിൽ പറഞ്ഞതാണ്. നല്ല സിനിമകൾ ഇനിയും ഉണ്ടാവട്ടെ….Categories: ലേഖനങ്ങൾ

Tags: , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: