ഭാവന, പൾസർ സുനി, പോലീസ്, നീതി ചില അഭിപ്രായ ചിന്തുകൾ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്ക് ഫീഡിൽ സിനിമാ നടി ഭാവനക്കുണ്ടായ ആപത്തുമായി ബന്ധപ്പെട്ടുള്ള ന്യൂസുകളാണ്. അതിനോടുള്ള പ്രതിഷേധവും, ആ വാർത്ത കൈകാര്യം ചെയ്ത കൈരളി ചാനലിനോടുള്ള അമർഷവും, സെലിബ്രറ്റി ആക്ടിവിസ്റ്റുകളുടെ കമന്റുകളും അതിന്റെ ആയിരക്കണക്കിനുള്ള ഷെയറുകളും, പിന്നെ പ്രതികളെ പറ്റിയുള്ള ന്യൂസും അങ്ങിനെ പലതും. ഇന്നാണെങ്കിൽ കീഴടങ്ങാൻ കോടതിയിൽ വന്ന പൾസാർ സുനിയെ പോലീസ് അതിസാഹസികമായി കോടതിയിലെ പ്രതിക്കൂട്ടിൽ നിന്നും പിടികൂടി എന്ന വാർത്തയും. അതിനെതിരെയും അതിനെ പുകഴ്ത്തിയുമെല്ലാമുള്ള കമന്റും ഷെയറും. അത് തുടർന്നുകൊണ്ടിരിക്കെ ഏതായാലും ഈ വിവരദോഷി മനസ്സിലുള്ള ചില അഭിപ്രായങ്ങൾ പറയട്ടെ.

ഒന്ന്, ഭാവനയുടെ നേരെ നടന്നത് നമ്മുടെ നാട്ടിലെ അതിഭീകരമായ അരാജകത്വത്തിന്റെ ഉദാഹരണമാണ്. പക്ഷെ ഭാവനയെ പോലൊരു സെലിബ്രിറ്റിക്ക് ഇങ്ങനെ സംഭവിക്കുന്പോൾ അതിനെതിരെ ആഞ്ഞടിക്കുന്ന സഹോദരങ്ങൾ പലരും രഞ്ജിനി നായർക്കെതിരെ നടക്കാറുള്ള ട്രോളുകളെയും അസഭ്യവർഷത്തിനെയും പറ്റി എന്തുകൊണ്ട് ഒന്നും മിണ്ടാറില്ല? ഭാവനക്ക് നടന്നത് ഒരു വ്യക്തിക്ക് ആലോചിക്കുന്പോൾ തന്നെ ഭീതി ഉളവാക്കുന്ന ഒന്നാണ്. പക്ഷെ അങ്ങിനെ ക്രൂരമായ എന്തെങ്കിലും സംഭവിച്ചാൽ മാത്രം ഉണരുന്ന കേരളത്തിന്റെ സഹോദര സ്നേഹം മനസ്സിലാവുന്നില്ല. സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും ആളനുസരിച്ചും കാര്യ ഗൗരവമനുസരിച്ചും മാറുന്ന ഒന്നാകരുത് എന്നു തന്നെ. റോട്ടിൽ ഇറങ്ങി നടക്കാൻ അനുവദിക്കാത്തതു പോലെ തന്നെയാണ് ഓൺലൈനിലുള്ള ട്രോളിങ്ങ് വഴി സ്ത്രീകളെ ശല്യപ്പെടുത്തുന്നത് എന്റെ പ്രിയ മലയാളി സഹോദരങ്ങളെ. അതെ ഭാവനക്ക് സംഭവിച്ചതിന്റെ ഗൗരവം കൂടുതലാണ് സംശയം വേണ്ട, പക്ഷെ മാനസായികാവസ്ഥയിൽ രണ്ടും ഒന്ന് തന്നെയാണ് മഹാന്മാരെ.

രണ്ട്, നിങ്ങൾ വാട്സാപ്പ് വഴിയും ഫേസ്‌ബുക്ക് വഴിയും പറത്തി വിടുന്ന സ്ത്രീ വിരുദ്ധ തമാശകളും, വീഡിയോകളും, ചിത്രങ്ങളും, പരസ്യമായി തെറിപറഞ്ഞു സ്ത്രീകളുടെ ശബ്ദമടപ്പിക്കാനുള്ള നാലാംകിട അടവും കയ്യിൽ വച്ച് സഹോദരൻ ചമയുന്നതിൽ പരം അരോചകമായി എന്തുണ്ട്? പിന്നെ സ്ത്രീയെ എങ്ങിനെയും വശപ്പെടുത്താം അല്ലെങ്കിൽ സ്ത്രീ പുരുഷനേക്കാൾ താഴെയാണ് അതുമല്ലെങ്കിൽ സ്വന്തം അമ്മയും പെങ്ങളുമല്ലാതെ എല്ലാ സ്ത്രീകാളും ഉപഭോഗവസ്തുക്കളാണെന്നും അതുക്കും മേലെ സ്വന്തം ഭാര്യയെ താഴ്ത്തി കാണിക്കുന്ന പൗരുഷ സിംഹങ്ങളെയും ഐഡലൈസ് ചെയ്യുന്ന സിനിമകളും ഒക്കെ കണ്ടിട്ട് തന്നെയായിരിക്കണം അല്ലെ നിങ്ങളുടെ ഈ പൾസാർ സുനി അണ്ണൻ ഇതിലൊക്കെ ചെന്ന് പെട്ടത്? അയാൾ കഴിഞ്ഞ കാലങ്ങളിൽ നിങ്ങളുടെയൊക്കെ കൂടെ ഈ സ്ത്രീ വിരുദ്ധതയിലും സ്ത്രീ അസമത്ത്വത്തിലും ഒക്കെ പൊട്ടി ചിരിച്ചവണാവണം അല്ലെ? അപ്പോൾ എവിടെയോ ഈ മലയാളി പുരുഷന്റെ ഊതി വീർപ്പിച്ച ബലൂൺ സുനിയുടെയും ഉള്ളിലുണ്ട്. അത് ഊതി വീർപ്പിക്കാൻ നിങ്ങളും സഹായിച്ചിട്ടുണ്ടാവണം എന്ന് കരുതി സ്വന്തം ബലൂണുകൾ ഇന്നെങ്കിലും കുത്തി പൊട്ടിക്കുന്നതല്ലേ സഹോദരാ അതിന്റൊരു ശരി?

ഇനി മൂന്നാമത് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു കമന്റാണ് “ഇരകളുടെ വേദനക്കില്ലാത്ത മനുഷ്യാവകാശം എന്തിനാണ് പ്രതികൾക്ക്?”. ആ ചോദ്യയും സദാചാര പോലീസിങ്ങും തമ്മിലുള്ള വ്യത്യാസമെന്താണ് മലയാളീസ്. മനുഷ്യാവകാശം എല്ലാവർക്കും ഒരുപോലെയല്ലെ വേണ്ടത്? ഇരകളോട് മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്നത് ചില വ്യക്തികളാണ് അതു പോലെ നീതിപീഠത്തിനും ന്യായവിധിക്കും പോലീസിനും പട്ടാളത്തിനും ഒക്കെ ആവാമെന്ന് പറയുന്നത് ഭീതിജനകമായ അരാജകത്വമല്ലേ? പ്രതികളെ കുറ്റവാളികളാണോ അല്ലയോ എന്ന് തെളിയിക്കാനല്ലേ നിയമം? അത് പോലെ കോടതി വളപ്പിൽ കീഴടങ്ങാൻ വരുന്ന പ്രതികളെ പിടികൂടലല്ലല്ലോ പോലീസിന്റെ ജോലി. അതിന് തയ്യാറാവാത്തവരെ തേടിപ്പിടിക്കലല്ലേ? പോട്ടെ ഇനി കോടതിയിൽ നിന്നും കൊണ്ടുപോയി ചോദ്യം ചെയ്തിട്ട്, കുറ്റം തെളിയിക്കാനും നീതി നടപ്പാക്കാനുമൊക്കെ കോടതിയിൽ തന്നെ തിരിച്ചു കൊണ്ടു വരണ്ടേ? അതോ അവിടെ വച്ച് തന്നെ നീതി നടപ്പാക്കണം എന്നാണോ? കോടതിയുടെ ആവശ്യം സുനി എന്ന പ്രതിക്കവകാശപ്പെട്ടതല്ല എന്നാണോ? പോലീസിന്റെ പണി എളുപ്പമല്ല കാരണം അവരുടെ മുകളിലും ചില മൈനാകങ്ങൾ പറക്കുന്നുണ്ടല്ലോ? നീതി നടപ്പാക്കാൻ പോലീസിനെയും കോടതിയെയും ഒരു പോലെ അനുവദിക്കണം എന്നതല്ലേ അതിന്റെ ശരി? ഒരു വ്യക്തിയുടെ മനുഷ്യാവകാശം മറ്റൊരു വ്യക്തി കവർന്നെടുക്കുന്നതും ഒരു വ്യക്തിയുടെ മനുഷ്യാവകാശം കോടതിയോ പൊലീസോ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയോ കവർന്നെടുക്കുന്നതും ഒരിക്കലും ഒരുപോലെയല്ല. കാരണം നാട്ടിലെ നീതിയും ന്യായവിധിയും സാമൂഹിക വ്യവസ്ഥിതിയും എന്റെയും നിങ്ങളുടെയും ചിന്തകളുടെ പ്രതിരൂപങ്ങളാണ്. അവ മനുഷ്യാവകാശ ലംഘനം നടത്തുന്പോൾ അത് നമ്മൾ നടത്തുന്ന പോലെയാണ്. കോടതിയുടെയും പോലീസിന്റെയും കണ്ണിൽ ഇരക്കും പ്രതിക്കും ഒരേ മനുഷ്യാവകാശമാണ്… ആവണം…

നാലാമത് ഇതൊക്കെ നടന്നിട്ടും സാഹോദര്യം വളരാത്ത ചിലരുമുണ്ട്, ഭാവന ഒരു നടിയല്ലേ എന്നാണ് ഈ ഇനം പരട്ടകളുടെ വാദം. അവനെയൊക്കെയാണ് കൂട്ടത്തിൽ പ്രതികൂട്ടിൽ നിർത്തേണ്ടത്. അവർ മനസ്സിലാക്കേണ്ടത് NO, അരുത് എന്ന് പറഞ്ഞാൽ NO, അരുത് എന്നാണ് അർത്ഥം അതാരു പറഞ്ഞു എന്തിനു പറഞ്ഞു എന്നൊന്നും പ്രസക്തമല്ല. അതിന് ആദ്യം സ്ത്രീക്കും പുരുഷനും തുല്യതയുണ്ട് എന്ന് ഒരു ലക്ഷം തവണ രാവിലെ ഉരുവിടണം. അല്ലാതെ തൊഴിലും വസ്ത്രവും നോക്കി സ്വന്തം നീതിബോധത്തിന്റെ നിറം മാറുകയല്ലാ വേണ്ടത്.

ഈ പോസ്റ്റിനും വരും ട്രോളുകൾ “ഇവനാണോ വലിയൊരു എല്ലാം തികഞ്ഞവൻ എന്ന ആക്ഷേപവുമായി” അതിനുള്ള ഉത്തരം ഇവിടെ തന്നെ കൊടുക്കുന്നു. “അല്ല മൈഡിയറുകളെ എല്ലാം തികഞ്ഞവനല്ല, അത് കൊണ്ടാണ് മനസ്സിൽ തോന്നിയത് പറഞ്ഞത്”

സ്വന്തം
-മർത്ത്യൻ-

Advertisements


Categories: ലേഖനങ്ങൾ, Uncategorized

Tags: , , , ,

1 reply

  1. ഉണ്ടുറങ്ങുവാൻ എന്തിനുണരണം
    ലക്ഷ്യമില്ലാത്തൊരു ജന്മവുമെന്തിന്
    കടമകളറിയാതെ ലക്ഷ്യമെന്തെന്നറിയാതെ
    ഓരോ ദിനവും ഉണ്ടുറങ്ങുന്നു മർത്ത്യൻ.
    സുധാകരൻ ചെങ്ങാലൂർ 7012218126

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: