നിക്കരാഗുവൻ കവി രൂബേൻ ഡാരിയോ മോഡേണിസ്മോ അഥവാ മോഡേണിസം എന്ന സ്പാനിഷ്-അമേരിക്കൻ സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ‘ഫേറ്റാലിറ്റി’ (Fatality) എന്ന കവിതയുടെ മലയാളം പരിഭാഷ.
Fatality – തലയിലെഴുത്ത്
——————————
ഒരു മരം സന്തോഷിക്കുന്നു, കാരണം അതിന് വികാരങ്ങളില്ല
ഒരു കല്ല് അതിനേക്കാൾ സന്തോഷിക്കുന്നു, കാരണം അതൊന്നുമറിയുന്നില്ല
ജീവിക്കുന്നതിനേക്കാൾ മഹത്തായ ഒരു വേദനയില്ല
ബോധമുള്ള ജീവിതത്തേക്കാൾ ഭാരമേറിയ ഒരു ചുമടുമില്ല
ജീവിക്കുകയും അതെ സമയം ഒന്നുമറിയാതിരിക്കുകയും,
പോംവഴികളുടെ തീർത്തുമുള്ള ഇല്ലായ്മയും…
ജീവിച്ചിരുന്നെന്നതിന്റെ ഭീതിയും, ഭാവിയുടെ ഭീകരത്വവും,
നാളെ തീർച്ചയായും മരിക്കുമെന്നതിന്റെ ഭയവും,
ഈ ഇരുട്ടിലൂടെ ജീവിതമുടനീളം നരകിക്കേണ്ടി വരുമെന്നുള്ളതും
നമുക്കൊരിക്കലും അറിയാൻ കഴിയാത്തതും ഒരിക്കലും സംശയിക്കുകയും
കൂടി ചെയ്യാൻ കഴിയാത്തതുമായ എന്തിലൂടെയോ…..
ഒരു കുളിര്മയുള്ള മുന്തിരിക്കുലയും കാട്ടി നമ്മളെ പ്രലോഭിപ്പിക്കുന്ന ഈ മാംസവും പേറി
ഒരു വിലാപയാത്രയും പനിനീർ കുപ്പിയുമായി നമ്മേ കാത്തുനിൽക്കുന്ന ശവകുടീരംവും താണ്ടി
എന്നിട്ടും എവിടേക്ക് പോണമെന്നും
എവിടെ നിന്ന് വന്നെന്നുമറിയാതെ
-രൂബേൻ ഡാരിയോ-
(പരിഭാഷ-മർത്ത്യൻ)
Categories: Malayalam translation
അല്ലയോ മർത്യാ താങ്കളുടെ പരിഭാഷ മനോഹരം. ഒപ്പം പ്രത്യേകമായി നന്ദിയും ഒരു പക്ഷേ ഈ ചുമരില്ലാതിരുന്നെങ്കിൽ മോഡേണിസം വന്ന വഴിയും രൂബേൻ ഡാരിയോയും എനിക്കെന്നും അന്യമായിരുന്നേനെ.
നന്ദി ഡോക്ടർ അന്പു…. 🙂
അന്പു എന്നല്ല അമ്പു എന്നാണ് എന്റെ പേര് . അതിനർത്ഥം ജലം എന്നാണ് .