ജ്യൂയിഷ് ജർമ്മൻ കവയിത്രിയും നാടകകൃത്തുമായ എൽസെ ലാസ്കർ ഷൂയ (Else Lasker-Schüler February 11, 1869 – January 22, 1945) എക്സ്പ്രഷണിസ്റ് പ്രസ്ഥാനത്തിലെ അപൂർവ്വം സ്ത്രീകളിൽ ഒരാളായിരുന്നു. നാസി ജർമ്മനിയിൽ നിന്നും ജീവിതകാലം മുഴുവൻ യെരുശലേമിൽ കഴിഞ്ഞു. അവരുടെ ‘ഇൻ ദി ഈവനിങ്’ എന്ന കവിതയുടെ മലയാള പരിഭാഷ.
ഇൻ ദി ഈവനിങ് (In the Evening)
——————————-
എനിക്ക് പെട്ടന്നത് ചെയ്യണമെന്ന് തോന്നി
എനിക്ക് പാടണമെന്ന് തോന്നി
എന്തിനാണെന്നറിയില്ല…
പക്ഷെ സന്ധ്യയായപ്പോൾ എനിക്ക് കരച്ചിൽ വന്നു
ഞാൻ പൊട്ടിക്കരഞ്ഞു
ദുഃഖം എല്ലായിടത്തുമുണ്ടായിരുന്നു
എല്ലാത്തിൽ നിന്നുമത് പുറത്തു ചാടി വന്നു
അതെല്ലായിടത്തും പടർന്നുപിടിച്ചു
എല്ലാത്തിന്റേയുമുള്ളിലേക്കത് കടന്നു കയറി
എന്നിട്ടവസാനം അതെന്റെ മുകളിൽ വന്നു കിടന്നു
-എൽസെ ലാസ്കർ ഷൂയ-
(പരിഭാഷ – മർത്ത്യൻ)
Categories: Malayalam translation
Leave a Reply