മോഹൻലാൽ മോഡിയെയും നോട്ട് മാറ്റത്തിനെയും സപ്പോർട്ട് ചെയ്തു എന്ന് കണ്ട് ചിലരെല്ലാം മൂപ്പരുടെ സിനിമ ബോയ്.കോട്ട് ചെയ്യാൻ ഫേസ്ബുക്കിൽപോസ്റ്റിടുന്നു. ഇതിനെയാണ് വിവരദോഷം എന്ന് പറയുന്നത്.
നടൻ എന്ന നിലയിൽ പലരിലും മുൻപന്തിയിലാണ്, കഴിവ് കൊണ്ടും നമുക്ക് സമ്മാനിച്ച സിനിമകൾ കൊണ്ടും. മുൻപൊരിക്കൽ ഈ ലാലേട്ടനെ പരിചയപ്പെടാൻ ഇടയുണ്ടായി. ഒരു ജാഡയുമില്ലാതെ ഒരു സുഹൃത്തിനെപ്പോലെ കുറെ നേരം സംസാരിക്കാൻ കാണിച്ച ആ ക്യാരക്ടറിലൂടെ മറ്റു പല സിനിമ സെലിബ്രിറ്റികളെക്കാളും ഡൌൺ റ്റു എർത്ത് ആണീ ലാൽ.
പിന്നെ സ്വന്തം അഭിപ്രായം പറയാൻ തനിക്കും എനിക്കും ഉള്ളത് പോലെ ഇദ്ദേഹത്തിനും അവകാശമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിന് ലൈക്കുകൾ കൂടുതൽ കിട്ടുന്നതിൽ ചൊറിഞ്ഞിട്ട് കാര്യമില്ല.
അഭിപ്രായങ്ങളോട് എതിർപ്പാകാം പക്ഷെ അഭിപ്രായ സ്വാതന്ത്ര്യം മോഡിയെ സപ്പോർട്ട് ചെയ്യുന്നവർക്കും അല്ലാത്തവർക്കും വ്യത്യസ്തമല്ല. അനുപം ഖേറിന്റെ രാഷ്ട്രീയമായി ഒരു യോജിപ്പുമില്ല പക്ഷെ അദ്ദേഹത്തിന്റെ സിനിമ സാരാംശ് തൊട്ടിങ്ങോട്ടുള്ള അധികവും കണ്ടിട്ടുണ്ട് ഇന്ത്യയിലെ കഴിവുള്ള നടന്മാരിൽ ഒരാളാണ് ഖേർ.. രാഷ്ട്രീയം വേറെ കഴിവ് വേറെ സിനിമ വേറെ…
പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ വിലക്ക് കല്പിക്കുന്നതിനെതിരെ പ്രസംഗിക്കുന്നചില ആളുകൾ ലാലേട്ടന്റെയും ഖേറിന്റെയും സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്പോളാണ് ഒരു യഥാർത്ഥ ഊളയുടെ ജന്മമുണ്ടാവുന്നത്.
പിന്നെ “തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു നടന്റെ സിനിമ അഭിപ്രായ സാമ്യമുള്ളതു കൊണ്ടുമാത്രം ആദ്യ ദിവസം ആദ്യ ഷോ കാണാൻ ആരും പോകാറില്ല” എന്ന ഡിങ്ക വചനം ഞാൻ ഇവിടെ ഓർക്കുന്നു. നടനെയും നടിക്കുന്ന മനുഷ്യനെയും അവന്റെ തൊഴിലിനേയും അവന്റെ രാഷ്ട്രീയത്തെയും അഭിപ്രായത്തെയും എല്ലാം അതിന്റേതായ രീതിയിൽ കാണണമെന്നും എല്ലാം കൂട്ടി കുഴച്ച് തിന്നാൽ മനസ്സിളക്കം പിടിക്കും എന്നും വിശുദ്ധ ബാലമംഗലത്തിൽ പറഞ്ഞിരിക്കുന്നു
ലാലിന്റെ ബ്ലോഗ് വായിച്ചല്ല ഞാൻ മൂപ്പരുടെ സിനിമ കാണാൻ പോകാറ് എന്ന് വളരെ സിന്പിളായി പറഞ്ഞാൽ… ഗൊത്തായിത്താ..? (ഇത് കന്നഡ)
-മർത്ത്യൻ-
പിന്നെ ലാലേട്ടന്റെബ്ലോഗ് വന്നപ്പോൾ ഞാനും ഒരു പോസ്റ്റിട്ടിരുന്നു… തമാശയും അഭിപ്രായങ്ങളോടുള്ള എതിർപ്പും യോജിപ്പും എല്ലാം അവനവന്റെ രീതിയിൽ ഓരോരുത്തർക്കും ആവാം.. പിന്നെ ഹ്യുമർ സെൻസ് അശേഷം നഷ്ടപ്പെട്ട് തൊട്ടതിനും പിടിച്ചതിനും പരിഭവിക്കുകയും ട്രോളുകയും ചെയ്യൂന്നവരുടെയിടയിൽ ഇങ്ങിനെയും ചില രസങ്ങൾ.. ലാലിൻറെ ബ്ലോഗ് വേറെ ലാലിന്റെ അഭിനയം വേറെ. ഇതായിരുന്നു ഞാനിട്ട ഫേസ്ബുക്ക്പോസ്റ്റ്.. അത് വ്യക്തി ആരാധന എന്ന പോയിന്റിലാണ്.. ലാലേട്ടനെ വ്യക്തി ആരാധന ചെയ്യുന്ന ചില പോഴൻ ഫാൻസ് എന്റെ പുലിമുരുകനെ കുറിച്ച് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ തെറിയുമായി ചോദ്യം ചെയ്യുന്നു എന്നതാണ് പോസ്റ്റിനു കാരണം 🙂 പൊറിഞ്ഞതാ (ഇത് തമിഴ്)
———-
ലാലേട്ടന് വ്യക്തി ആരാധനയില്ല.. അതറിഞ്ഞതിൽ വളരെ സന്തോഷം.. എനിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു… സത്യമായിട്ടും… ചാരി വച്ചിരുന്ന ഒരു ആന കൊന്പ് പിടിച്ച് ഞാൻ ഒത്തിരി നേരം കരഞ്ഞു…
“വൈകീട്ടെന്താ പരിപാടി?” എന്നും ചോദിച്ച് ലാലേട്ടൻ ബിവറേജസിന്റെ മുൻപിൽ നിൽക്കുന്ന ആ ദൃശ്യം ഇന്നും മനസ്സിൽ നിന്നും മായുന്നില്ല…
ലാലേട്ടന് വ്യക്തി ആരാധനയില്ല..
പക്ഷെ ലാലേട്ടന്റെ ചില ഫാൻസിന് വ്യക്ത്യാരാധന മൂത്ത് വായ തുറന്നാൽ തെറിയെ വരൂ… പൈസ ചിലവാക്കി പുലിമുരുകൻ എന്നൊരു സിനിമ കണ്ടു.. കണ്ടു വന്ന്അഭിപ്രായം ഒരു വീഡിയോയിലിട്ടു.. അത് നുമ്മ ഫാൻസിന് പിടിച്ചില്ല.. പിന്നെ തെറിയഭിഷേകം…
‘ലാലേട്ടനെ പറ്റി പറയാൻ നീയാരാടാ പുല്ലേ” എന്നും തുടങ്ങി പലതും,
സത്യത്തിൽ ആ വീഡിയോയിൽ ഈ ലാൽ എന്ന മഹാ സംഭവത്തിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല പക്ഷെ ഫാൻസ് എന്ന വിവരദോഷികൾക്ക് അത് വല്ലതും അറിയുമോ…
അവരുടെ പ്രശനം പുലിയുടെ കൂടെ യുദ്ധം ചെയ്യുന്ന ഞങ്ങളുടെ അവതാരം അത്ര പോരാ എന്നെങ്ങിനെ പറയുന്നു എന്നതാണ് 🙂
വ്യക്തിക്കല്ല ആശയത്തിനാണ് പ്രധാനം എന്നും വാദിക്കാം… അതെ ശരിയാണ് പുലിമുരുകനിലെ ആശയം കാരണം എനിക്ക് എന്തെന്നില്ലാത്ത മാറ്റങ്ങൾ വന്നു.. ഇപ്പോൾ എവിടെ പുലിയെ കണ്ടാലും ചാടി വീഴും.. അത് കൊണ്ട് സൂവിലെക്ക് ആരും കൊണ്ട് പോകാറില്ല. ഭാഗ്യത്തിന് അമേരിക്കയിൽ പോലീസുകാരുടെ യൂണിഫോം കാക്കിയല്ല അല്ലെങ്കിൽ അവരെ കണ്ടാൽ കേറി പൂശുമായിരുന്നു… ലാലേട്ടനല്ല പുലിമുരുകനിലെ ആശയമാണ് പ്രധാനം…
അല്ല വ്യക്തി ആരാധനയുടെയും ആശയങ്ങളുടെയും കാര്യമായതു കൊണ്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളു.. ലാലേട്ടൻ ഫായിസിന് വേണ്ടി ഒരു വ്യക്തി ആരാധന പാടില്ല എന്ന് ഒരു ബ്ലോഗ് എഴുതും എന്ന് കരുതുന്നു..
ഞാൻ ഒരു ബഹദൂർ ഫാനാണ് ബല്ലാത്ത പഹയൻ 🙂
-ബല്ലാത്തപഹയൻ-
Leave a Reply