ബ്രസീലിയൻ കവി ഓർഹെ മാത്തിയസ് ഡി ലീമയുടെ (Jorge Mateus de Lima) ദിസ് ലൗ പോയം ഈസ് നോട്ട് എ ലാമെന്റ് (This Love Poem Is Not A Lament) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം
ദിസ് ലൗ പോയം ഈസ് നോട്ട് എ ലാമെന്റ്
———————————
ഈ പ്രണയ കവിത ഒരു വിലാപമല്ല
വിദൂരമായൊരു ദുഃഖമല്ല, ഒരു ഖേദമല്ല
അതൊരു ആര്ത്തനാദമല്ല,
അത് മെല്ലെ കടന്നു പോകുന്ന ഒരു വേദനയല്ല,
ഒരു വികാരത്തിന്റെയും തുണ്ടല്ല…
ഒരു വലിയ ദുഃഖമായി മാറുന്ന,
സ്വയം തിരഞ്ഞെടുത്ത പീഡനമാകുന്ന,
കാരുണ്യത്തിലേക്ക് മൂക്ക് കുത്തുന്ന, അല്ലെങ്കിൽ
വെറുമൊരു കെട്ടുകഥയാകുന്ന,
മധുരിതമായൊരു രചനയാകുന്ന,
ദൗര്‍ഭാഗ്യങ്ങളുടെ ദര്‍ശനത്തെ മഹത്ത്വവത്കരിക്കുന്ന
ഒന്നിന്റെയും… ഒരു വികാരത്തിന്റെയും തുണ്ടല്ല
അത് ഏറെ വിശുദ്ധവും ഭംഗിയുള്ളതുമായ
(ശാന്തവും ശാശ്വതവുമായ)
ഞാൻ പിന്തുടർന്നുകൊണ്ടിരിക്കുന്ന
അനന്തമായ പ്രണയത്തിന്റെ
നിമ്നോന്നതമായൊരു ഓർമ്മയാണ്
അതു കൊണ്ട്
ഇപ്പോഴത്തെ ഈ യാഥാര്‍ത്ഥ്യത്തിന്റെ മാധുര്യത്തിൽ
അവളെ കാണാനും എന്റേതാക്കാനും, ഞാനവളെ
ഈ താഴ്വരത്തിന്റെ അന്ധകാരത്തിൽ തന്നെ
അന്വേഷിക്കണം.
-ഓർഹെ മാത്തിയസ് ഡി ലീമ-
(പരിഭാഷ മർത്ത്യൻ)
Categories: Malayalam translation
Leave a Reply