ഇക്വഡോറിയൻ കവി ഓർഹെ കരേര അന്ത്രാഡെയുടെ ‘ബയോഗ്രഫി’ എന്ന മനോഹരമായ കവിതയുടെ വിവർത്തന ശ്രമം
ബയോഗ്രഫി
(ഓർഹെ കരേര അന്ത്രാഡെ )
ആകാശത്തിന്റെ മോഹത്തിനാൽ പിറന്ന ഈ ജാലകം,
ഒരു മാലാഖയെപ്പോലെ ഈ കറുത്ത ചുമരിൽ സ്ഥാപിച്ചിരിക്കുന്നു.
അത് മർത്ത്യന്റെ സുഹൃത്താണ്,
കാറ്റിന്റെ ചുമട്ടുകാരൻ.
അത് ഈ ഭൂമിയിലെ ജലാശയങ്ങളായും
വീടുകളിലെ കുട്ടിത്തമാർന്ന കണ്ണാടികളായും
ഓടിട്ട മേൽക്കൂരകളായും സല്ലപിക്കുന്നു.
മുകളിൽ നിന്നും ഈ ജാലകങ്ങൾ,
അവയുടെ സുതാര്യമായ അധിക്ഷേപങ്ങളിലൂടെ
ആള്‍ക്കൂട്ടങ്ങളെ അഭിമുഖീകരിക്കുന്നു.
ഈ മഹനീയമായ ജാലകം
വെളിച്ചത്തെ രാത്രിയിലേക്ക് വിതറുന്നു.
ഒരു ഉൽക്കയുടെ വര്ഗ്ഗമൂലത്തിനെ പിഴിഞ്ഞെടുക്കുന്നു,
നക്ഷത്ര സമൂഹങ്ങളുടെ ശ്രേണികളെ മുഴുമിപ്പിക്കുന്നു.
ഈ ജാലകം ഭൂമിയുടെ കപ്പലിന്റെ അമരത്തട്ടാണ്
മേഘങ്ങളുടെ ഒരു തിരമാല അതിനെ ശാന്തമായി ചുറ്റിയിരിക്കുന്നു
നീല കൊടുങ്കാറ്റിനാൽ വഞ്ചിക്കപ്പെട്ട ഒരു കപ്പിത്താന്റെ ആത്മാവ്,
ദൈവത്തിന്റെ ദ്വീപ് തിരയുന്നു
ഈ ജാലകം എല്ലാവർക്കും ഒരളവ് വെളിച്ചവും
ഒരു തൊട്ടി കാറ്റും വിതരണം ചെയ്യുന്നു.
മേഘങ്ങളാൽ ഉഴുതു മറിക്കപ്പെട്ട ഈ ജാലകം,
ഈ ആകാശത്തിന്റെ ഒരു ചെറിയ സന്പത്താണ്
ഓർഹെ കരേര അന്ത്രാഡെ
(വിവർത്തനം – മർത്ത്യൻ)
Categories: Malayalam translation
Leave a Reply