ഇറ്റാലിയൻ കവിയും നോവലിസ്റ്റുമായ ഉന്പേർട്ടോ സാബയുടെ രണ്ടു കവിതകൾ
റ്റു മൈ സോൾ – ഉന്പേർട്ടോ സാബ
—————————–
നിന്റെ ഒരിക്കലും തീരാത്ത കഷ്ടപ്പാടിൽ നീ സന്തോഷിക്കണം
അങ്ങിനെയായിരിക്കണം എന്റെ ആത്മാവേ എല്ലാ ജ്ഞാനത്തിന്റെയും യോഗ്യത
അതായത് നിന്റെ ദുരിതം ഒന്ന് മാത്രം നിനക്ക് നന്മ ചെയ്യണം
അതോ സ്വയം വഞ്ചിതരാകുന്നവരും
സ്വയം അറിയാൻ കഴിയാത്തവരും
അവനവന്റെ ശിക്ഷയുടെ തീർപ്പ് മനസ്സിലാക്കാൻ കഴിയാത്തവരും
ഭാഗ്യമുള്ളവരാണോ?
എന്നിരിക്കിലും ആത്മാവേ നീ മഹാനുഭാവാണ്
മിഥ്യമായ അവസരങ്ങളിൽ നീ പുളകിതമാകുന്നു
വഞ്ചന നിറഞ്ഞൊരു ചുന്പനത്തിൽ നീ തകർന്നു പോകുന്നു
എനിക്ക് എന്റെ കഷ്ടപ്പാടുകൾ ഒരു പ്രസന്നമായ പകലാണ്
അവിടെ ഉയരങ്ങളിൽ നിന്ന് എനിക്ക് ഈ ലോകത്തിന്റെ
എല്ലാ ഭാവങ്ങളും വിശദാംശങ്ങളും തിരിച്ചറിയാം
എനിക്ക് ഒന്നും അവ്യക്തമല്ല; എല്ലാം അവിടെയുണ്ട്
എന്റെ കണ്ണുകളും മനസ്സും കൊണ്ടെത്തിക്കുന്നിടത്ത്
എന്റെ പാത സങ്കടം നിറഞ്ഞതാണ്, പക്ഷെ സൂര്യനാൽ പ്രാകാശിതമാണ്
അതിന്റെ മുകളിലുള്ളതെല്ലാം; എല്ലാ നിഴലും; ആ പ്രകാശത്തിലുണ്ട്
(വിവർത്തനം – മർത്ത്യൻ)
വിന്റർ – ഉന്പേർട്ടോ സാബ
——————-
രാത്രിയാണ്, ഒരു കൊടും ശൈത്യ കാലമാണ്
നീ തിരശ്ശീല ചെറുതായി മാറ്റി എത്തി നോക്കുന്നു
നിന്റെ മുടി വന്യമായി വീശുന്നു
പെട്ടെന്ന് ആഹ്ലാദത്താൽ നിന്റെ കറുത്ത കണ്ണുകൾ വിടരുന്നു
നീ ലോകാവസാനത്തിന്റെ ചിത്രം കാണുന്നു
നിന്റെ ഉൾഹൃദയം ഊഷ്‌മളമായി അതിനെ ആശ്വാസിപ്പിക്കുന്നു
ഒരു മനുഷ്യൻ വക്രമായൊരു തെരുവു വിളക്കിനു താഴെ
മഞ്ഞുകെട്ടിയ കായലിലേക്ക് പുറപ്പെടുന്നു
(വിവർത്തനം മർത്ത്യൻ )
Categories: Malayalam translation
Great