ഹ്വാൻ റമോൺ ഹിമെനേസിന്റെ രണ്ടു കവിതകൾ വിവർത്തനം ചെയ്യുന്നു. ‘Rose of The Sea’ & ‘Return For An Instant’
റോസ് ഓഫ് ദി സി
(ഹ്വാൻ റമോൺ ഹിമെനേസ്)
—————
വെളുത്ത ചന്ദ്രൻ കടലിനെ കടലിൽ നിന്നും ദൂരെ കൊണ്ടു പോകുന്നു
എന്നിട്ട് കടലിനു തന്നെ തിരിച്ചു കൊടുക്കുന്നു, എത്ര മനോഹരം
വിശുദ്ധവും ശാന്തവുമായതിനെ പിടിച്ചടക്കി ചന്ദ്രൻ
സത്യത്തെ സ്വയം കബളിപ്പിക്കാൻ നിര്‍ബന്ധിക്കുന്നു
അങ്ങിനെ സത്യം പൂർണ്ണമാകുന്നു, അനന്തമായി ഏകാന്തമായി
അങ്ങിനെയല്ലെങ്കിലും
അതെ
ദിവ്യമായ പരമാര്‍ത്ഥം
പരിചിതമായ നിശ്ചിതത്വത്തെ നിങ്ങൾ തന്നെ കുത്തിത്തുളയ്കുന്നു
എന്നിട്ട് യാഥാര്‍ത്ഥ്യമെന്ന് നിങ്ങൾക്കു തന്നെ തോന്നുന്ന
എന്തോ ഒന്നിലേക്ക് പുതിയൊരു ആത്മാവിനെ പ്രതിഷ്ഠിക്കുന്നു
പ്രവചനാതീതമായ ഒരു റോസ്, നിങ്ങളാ റോസിനെ
റോസിൽ നിന്നു തന്നെ ദൂരേക്ക് എടുത്തു കൊണ്ട് പോകുന്നു
പിന്നീട് ആ റോസിനെ അതിനു തന്നെ തിരിച്ചു നൽകുന്നു
(വിവർത്തനം മർത്ത്യൻ)
———————-
റിട്ടേൺ ഫോർ ആൻ ഇൻസ്റ്റന്റ്
(ഹ്വാൻ റമോൺ ഹിമെനേസ്)
————————
എങ്ങിനെയായിരുന്നത്, എന്റെ ദൈവമേ, എങ്ങിനെയായിരുന്നു അത്,
ഓഹ്! നേരുകെട്ട ഹൃദയമേ, മനസ്സുറപ്പില്ലാത്ത ബുദ്ധിവൈഭവമെ!
അത് കടന്നു പോകുന്ന കാറ്റിനെ പോലായിരുന്നോ?
അപ്രത്യക്ഷമാകുന്ന വസന്തകാലത്തെ പോലായിരുന്നോ?
വേനല്‍ക്കാലത്ത് പാൽ ചുരത്തുന്ന ചെടികളുടെ വിത്തുകൾ പോലെ
വൈദഗ്ദ്ധ്യമുള്ളതും ചഞ്ചലമായതും ഭാരമില്ലാത്തതുമായിരുന്നോ?
അതെ അവ്യക്തമായെങ്കിലും
ഒരു ചിരിയിൽ എന്നെന്നേക്കുമായി നഷ്ടമാകുന്ന മന്ദഹാസം പോലെ
ഒരു പതാക പോലെ വായുവിൽ ധിക്കാരത്തോടെ
പതാക, മന്ദഹാസം, ചെടിത്തണ്ട്
ജൂണിലെ വേഗതയുള്ള വസന്തകാലം, തെളിഞ്ഞ കാറ്റ്
നിന്റെ ആഘോഷം വളരെ വന്യമായിരുന്നു, എത്ര ദുഃഖകരം!
നിന്റെ എല്ലാ മാറ്റങ്ങളും എവിടെയും ചെന്നെത്തിയില്ലല്ലൊ
അനുസ്മരണം; ചവര്‍പ്പുള്ള അനുഭവങ്ങളുടെ നീങ്ങുന്ന കണ്ണു കാണാത്ത തേനീച്ച
നീ എങ്ങിനെയായിരുന്നെന്ന് എനിക്കോർമ്മയില്ല, പക്ഷെ നീയുണ്ടായിരുന്നു
(വിവർത്തനം – മർത്ത്യൻ)
Categories: Malayalam translation
Leave a Reply