ജാപ്പനീസ് കവിയും ചിത്രകാരനുമായ മിറ്റ്സുഹാരു കനേക്കൊവിന്റെ കുക്കൂസ് (cuckoos) എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിച്ചത്.
കുക്കൂസ് – മിറ്റ്സുഹാരു കനേക്കൊ
—————————-
കാട്ടിനുള്ളിൽ, എവിടെ മഴ പെയ്യുന്നുവോ
കുയിലുകൾ കരയുന്നു
മങ്ങിയ ഇരുട്ടിനപ്പുറത്ത്
അവയുടെ മാറ്റൊലികൾ പ്രതികരിക്കുന്നു
രമണീയങ്ങളായ മരങ്ങളുടെ മുനകൾ
താഴ്ന്നു വരുന്ന നിശബ്ദമായ മഞ്ഞിനെ അറിയുന്നു
ആ മഞ്ഞ് ചുള്ളിക്കൊന്പുകളിൽ മഞ്ഞ് തുള്ളികളായി മാറി
മൃദുവായി താഴേക്ക് ഇറ്റിറ്റു വീഴുന്നു
ആ മഞ്ഞിലെക്ക് നീങ്ങിപ്പോകുന്ന വഴിയിൽ
ഞാൻ ഏകാന്തമായ കുയിലുകളുടെ ശബ്ദം
കാതോർത്ത് നിൽക്കുന്നു
വെള്ളത്തിന്റെ തുള്ളികൾ വേർപെടുത്തുന്ന ഒരു തിരശ്ശീല പണിയുന്നു
പിന്നെ ഒരു ശാശ്വതമായ അന്ദ്യത്തിൽ നിന്ന്
വിരസമായ ആവർത്തനം കേൾക്കുന്നു
ഞാൻ എന്റെ കൊച്ചു ജീവിതത്തിലെ
ആ നീണ്ട വേളയിലേക്ക് തിരിഞ്ഞു നോക്കുന്പോൾ
വാത്സല്യങ്ങളുടെ പിണക്കങ്ങളുടെയും
എത്രയോ വഞ്ചനകളുടെയും ഒരു കാലം കാണുന്നു
യാത്രയായ പ്രിയപ്പെട്ടവരും…
ചിതറിപ്പോയ സുഹൃത്തുക്കളും…
അവരെല്ലാം മഞ്ഞിന്റെ ഉള്ളിലേക്ക് പോയിരിക്കുന്നു
ചിലപ്പോൾ മഞ്ഞിന്റെ മറ്റേ അറ്റത്തെവിടെയെങ്കിലും ഉണ്ടായിരിക്കണം
ഇനി കണ്ടു പിടിക്കാൻ വഴിയൊന്നുമില്ല
ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ പൊതിയുന്ന മഞ്ഞിന്
കട്ടി കൂടി കൂടി വരുന്നു
തിരിച്ചെടുക്കാൻ കഴിയാത്ത എല്ലാ ഏകാന്തതയും
വളരെ പെട്ടന്ന് ഒഴുകിപ്പോകുന്നു
മഞ്ഞിന്റെ ഒരു സമുദ്രത്തിൽ ഇവിടെയും അവിടെയുമായി ആത്മാക്കളെപ്പോലെ
അന്യോന്യം വിളിച്ചു കരയുന്ന ആത്മാക്കളെപ്പോലെ
കുയിലുകൾ കരയുന്നു
കുയിലുകൾ കരയുന്നു
(വിവർത്തനം-മർത്ത്യൻ)
Mitsuharu Kaneko
(25 December 1895 – 30 June 1975)
Categories: Malayalam translation
Leave a Reply