ഫ്രഞ്ച് കവി പിയെറെ റെവേർഡിയുടെ കവിതകൾ സറിയിലിസം ഡാഡായിസം ക്യൂബിസം എന്നീ പ്രകോപനപരമായ ഭാവനാസൃഷ്ടികളിൽ നിന്നും പിന്നെ അതിലേക്കുമുള്ള സ്വാധീനത്തിന്റെ ഉദാഹരണങ്ങളാണ്. എങ്കിലും അദ്ദേഹം തന്റെ എഴുത്തിനെ ഒരു ‘ഇസ’ത്തിന്റെ ഭാഗമാക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു. ‘യഥാതഥ്യത്തിന്റെ പരമോന്നതമായ ലാളിത്യം’ എന്നുള്ള അദ്ദേഹത്തിന്റെ പ്രയോഗം ഒരു ആത്മജ്ഞാന ദൌത്യത്തിന്റെ ഭാഗമാണ് എന്നും പറയപ്പെടുന്നു. അദ്ധേഹത്തിന്റെ ‘അറ്റ് ദി എഡ്ജ് ഓഫ് ടൈം’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്.
അറ്റ് ദി എഡ്ജ് ഓഫ് ടൈം – പിയെറെ റെവേർഡി
————————————-
സൂര്യന്റെ തണ്ട് കണ്ണിലേക്ക് വളഞ്ഞു വരുന്നു
ഉറങ്ങുന്ന മനുഷ്യൻ
ഈ ഭൂമി മുഴുവൻ
ഈ തലയും ഭീതി കൊണ്ട് കനത്തിരിക്കുന്നു
രാത്രിയിൽ
ഈ പൂർണ്ണമായ കുഴി
വിശാലമായി.
എന്നിട്ടും വെള്ളത്തിന്റെ പ്രവാഹമായിരുന്നു
ആ ശബ്ദം
ചെറിയ മണികളുടെ ഇടിമുഴക്കം കലർന്ന
ഗ്ലാസുകളുടെ കൂട്ടിമുട്ടലുകൾ.
പിന്നെ ചിരികളുടെ പൊട്ടിച്ചിതറൽ
തല അനങ്ങുന്നു
കാർപ്പറ്റിന്റെ മുകളിലുള്ള ശരീരം അതിന്റെ സ്ഥാനം മാറുന്നു
കൂടുതൽ ഊഷ്മളമായൊരിടത്തേക്ക് മറിഞ്ഞു കിടക്കുന്നു
ഒരു മൃഗത്തിന്റെ വഴുതിപ്പോകുന്ന കാലിന്റെയടുത്താണ്
അവരെല്ലാം കാത്തിരിക്കുന്നത്
ഒരു നടുക്കത്തിന്റെ കല്പനയും കാത്ത്
ഒരു കൺപോളയുടെ സൂചനയും കാത്ത്
ഒരു രശ്മി വിശ്രമിക്കുന്നു
ഉറക്കം
വെളിച്ചം
പിന്നെ അവശേഷിക്കുന്നതെല്ലാം ആ വെള്ള പാറയുടെ അറ്റത്ത് തിളങ്ങുന്നു
(വിവർത്തനം-മർത്ത്യൻ)
Pierre Reverdy
(September 13, 1889 – June 17, 1960)
Categories: Malayalam translation
Leave a Reply