പെറൂവിയൻ കവി സീസർ വലേഹൊ (César Vallejo) ആകെ മൂന്ന് കവിതാ ശേഖരങ്ങളെ എഴുതിയിരുന്നതെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ കാവ്യാത്മക നവീകരണത്തിൽ വളരെ സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു. ഇന്ന് അദ്ധേഹത്തിന്റെ ‘റ്റു മൈ ബ്രദർ മിഗ്വേൽ ഇൻ മെമ്മോറിയം’ (to my brother miguel in memoriam) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു
റ്റു മൈ ബ്രദർ മിഗ്വേൽ ഇൻ മെമ്മോറിയം – സീസർ വലേഹൊ
———————————————–
സഹോദരാ, ഇന്ന് ഞാൻ അഗാധമായ ശൂന്യത തീർക്കുന്ന ആ
വീട്ടിലെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ തിണ്ണയിൽ ഇരിക്കുന്നു.
പണ്ട് ഈ സമയത്ത് നമ്മൾ രണ്ടു പേരും കളിക്കാറുള്ളത് ഞാനോർക്കുന്നു
അമ്മ നമ്മളെ രണ്ടു പേരെയും തലോടിക്കൊണ്ട് പറയുമായിരുന്നു “പക്ഷെ, മക്കളെ…..”
ഇപ്പോൾ ഞാൻ പോയി ഒളിക്കാം, പണ്ടത്തെത് പോലെ
ഈ മുഷിപ്പിക്കുന്ന സായാഹ്ന പ്രഭാഷണങ്ങളിൽ നിന്നും
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു
ഈ വിരുന്നുമുറിയിലൂടെ, പൂമുഖത്തിലൂടെ, ഈ ഇടനാഴിയിലൂടെ
അതിനു ശേഷം നീ പോയൊളിക്കണം, ഞാൻ നിന്നെ കാട്ടിക്കൊടുക്കില്ല
ഞാനോർക്കുന്നു സോദരാ നമ്മൾ ഒരുപാട് ചിരിച്ചു ചിരിച്ച്
ഒടുക്കം കരയുമായിരുന്നു
മിഗ്വേൽ, നീ പിന്നെ ഒളിവിൽ പോയി
ഒരു ഓഗസ്റ്റ് രാത്രി, പുലരുന്നതിനു തൊട്ടു മുന്പ്
പക്ഷെ ചിരിക്കുന്നതിനു പകരം നീ സങ്കടപ്പെട്ടിരുന്നു
ആ ജീവനില്ലാത്ത സായാഹ്നങ്ങളുടെ ഇരട്ടമനസ്സ് നിന്നെ
കണ്ടുപിടിക്കാൻ കഴിയാതെ അസ്വസ്ഥമായി
അതാ ഇപ്പോൾ എന്റെ ജീവനിലും ഒരു നിഴൽ വീഴുന്നു
കേൾക്കു സോദരാ, പുറത്തേക്ക് വരാൻ അധികം വൈകരുത്
സമ്മതമല്ലെ? അമ്മ പരിഭ്രമിക്കും…
(വിവർത്തനം – മർത്ത്യൻ)
César Vallejo
March 16, 1892 – April 15, 1938
Categories: Malayalam translation
Leave a Reply