റഷ്യൻ കവയിത്രി മറീന ഇവാനോവ്ന സ്വിത്തായേവ ഇരുപതാം നൂറ്റാണ്ടിൽ റഷ്യൻ സാഹിത്യത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. 1892ൽ ജനിച്ചു 1917ൽ റഷ്യൻ വിപ്ലവത്തെ കുറിച്ചെഴുതി. 1919ൽ മകളെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ ഒരു അനാഥാലയത്തിലാക്കി, പക്ഷെ കുട്ടി അവിടെ വച്ച് പട്ടിണിമൂലം തന്നെ മരിച്ചു. 1922ൽ റഷ്യ വിട്ട് അവർ പാരീസിലും ബെർലിനിലും പ്രാഗിലും വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞു. 1939ൽ മോസ്കോവിൽ തിരിച്ചെത്തിയ അവരുടെ ഭർത്താവിനെ ചാരപ്പണിയുടെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു, പിന്നീട് വധശിക്ഷ നടപ്പിലാക്കി. മറീന 1941ൽ ആത്മഹത്യ ചെയ്തു. മറീനയുടെ ‘ഫ്രം ഫോർ ട്ടിൽ സെവൻ’ എന്ന കവിതയുടെ വിവർത്തനം ഇന്ന്.
ഫ്രം ഫോർ ട്ടിൽ സെവൻ – മറീന ഇവാനോവ്ന സ്വിത്തായേവ
———————————————-
ഒരു കണ്ണാടി പോലെ ഹൃദയത്തിൽ ഒരു തണലുണ്ട്
എനിക്ക് ആണുങ്ങളുടെ കൂടെയും ഒറ്റക്കും മുഷിപ്പനുഭവപ്പെടുന്നു
പകൽ വെളിച്ചം മെല്ലെ വലിച്ചു കൊണ്ടു പോകുന്നു
നാലു മുതൽ ഏഴു വരെ
സന്ധ്യക്ക് എല്ലാവരും ക്രൂരരാണ്
ആളുകളുടെ അടുത്തേക്ക് പോകരുത് – അവർ കള്ളം പറയും
വിരലുകൾ തിരിഞ്ഞ് തിരിഞ്ഞ് ഒരു കുരുക്കായിരിക്കുന്നു
തൂവാലയെവിടെ എനിക്കൊന്ന് കരയണം
എന്നെ അധികം പീഡിപ്പിക്കരുത്
എന്നെ വേദനിപ്പിച്ചാൽ ഞാൻ പൊറുക്കും
നാലു മുതൽ ഏഴു വരെ
ഞാൻ ഒരവസാനമില്ലാതെ ദുഃഖിക്കും
(വിവർത്തനം-മർത്ത്യൻ)
Marina Ivanovna Tsvetaeva
(1892 – 1941)
Categories: Malayalam translation
Leave a Reply