ഇറ്റാലിയൻ മോർഡേണിസ്റ് കവിയും ജർണലിസ്റ്റുമായിരുന്ന ഗിസേപ്പ് ഉൻഗരാത്തിയെയാണ് ഇന്ന് പരിചയപ്പെടുന്നത്. ഗിസേപ്പ് ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനുമിടയ്കുള്ള കാലത്ത് മുസ്സോളിനിയുമായി അടുപ്പത്തിലായിരുന്നെന്നു പറയപ്പെടുന്നു. മുസ്സോളിനിയുടെ തോൽവിക്ക് ശേഷം ഗിസേപ്പിനെ ഫാസിസ്റ്റ് ഭൂതകാലം കാരണം യൂണിവേർസിറ്റി ഓഫ് റോമിൽ നിന്നും പുറത്താക്കി പിന്നെ സഹ പ്രവർത്തകരുടെ വോട്ട് മാനിച്ച് വീണ്ടും തിരിച്ചെടുത്തു. ഗിസേപ്പിന്റെ ‘വേരിയേഷൻസ് ഓൺ നത്തിംഗ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിച്ചത്
വേരിയേഷൻസ് ഓൺ നത്തിംഗ് -ഗിസേപ്പ് ഉൻഗരാത്തി
——————————————-
ഒരു ശബ്ദവുമുണ്ടാക്കാതെ വഴുതി വീണ്
ഒരു ചൊരിമണല്‍ ഘടികാരത്തിൽ സ്ഥാനം പിടിക്കുന്ന
തുച്ഛമായ ആ മണൽത്തരി.
മാംസളമായ ശ്വേതരക്തച്ചായത്തിൽ പതിയുന്ന
ക്ഷണികമായൊരു മുദ്ര
നശ്വരമായ ഒരു മേഖത്തിന്റെ മാംസളമായ ശ്വേതരക്തച്ചായ…
പിന്നെ ചൊരിമണല്‍ ഘടികാരം തിരിച്ചു വയ്കുന്ന ഒരു കൈ.
തിരിച്ചൊഴുകാൻ തിരിച്ചു പോകുന്ന മണൽത്തരി,
ഒരു മേഘത്തിന്റെ വെള്ളിപൂശിയ മൌനം,
പ്രഭാത്തിന്റെ ആദ്യത്തെ ഏതാനും ഈയം-നരച്ച നിമിഷങ്ങൾ.
നിഴലിലുള്ള കൈകൾ ചൊരിമണല്‍ ഘടികാരം തിരിച്ചു വച്ചു,
നിശബ്ദമായി വഴുതി നീങ്ങുന്ന
തുച്ഛമായ മണൽത്തരി മാത്രമേ ഇപ്പോൾ കേൾക്കാനുള്ളൂ,
കേൾക്കാനാകുന്നത് ഏതായാലും ഇരുട്ടിൽ അപ്രത്യക്ഷമാകില്ലല്ലൊ
(വിവർത്തനം – മർത്ത്യൻ)
Giuseppe Ungaretti
(8 February 1888 – 2 June 1970)
Categories: Malayalam translation
Leave a Reply