പൈൻ ഫോറസ്റ്റ് – ഗാബ്രിയേല്ല മിസ്ത്രാൾ

gabriela-mistralചില്ലിയൻ കവയിത്രിയും ഡിപ്ലോമാറ്റും, അധ്യാപികയും ഹ്യൂമണിസ്റുമായിരുന്ന ഗാബ്രിയേല്ല മിസ്ത്രാൾ സാഹിത്യത്തിനുള്ള നോബൽ സമ്മാനം വാങ്ങുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ വനിതയാണ്‌. അവരുടെ പൈൻ ഫോറസ്റ്റ് എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്

പൈൻ ഫോറസ്റ്റ് – ഗാബ്രിയേല്ല മിസ്ത്രാൾ
———————————–
ഇപ്പോൾ തന്നെ നമ്മൾക്ക് കാട്ടിലേക്ക് പോകാം
മരങ്ങൾ നമ്മുടെ മുഖത്ത് തൊട്ട് നീങ്ങുന്നത് കാണാം
അവിടെ അല്പനേരം നിൽക്കാം
ആ മരങ്ങൾ ഞാൻ നിനക്ക് കാണിക്കയായി നൽകാം
പക്ഷെ അവയ്ക് താഴേക്ക് കുനിയാനാകില്ല…

ഒരിക്കലും മാറാത്ത പൈൻ മരങ്ങളൊഴിച്ച് രാത്രി
അതിന്റെ എല്ലാ ജീവജാലങ്ങൾക്കും കാവൽ നിൽക്കും
ആ പഴയ മുറിവേറ്റ ഉറവിടങ്ങളിൽ നിന്നും
ധന്യമായ മറക്കറയും ശാശ്വതമായ അപരാഹ്നങ്ങളും
ചാടി വരും.

അവയ്ക് കഴിയുമെങ്കിൽ ആ മരങ്ങൾ നിന്നെ എടുത്ത് പൊക്കുമായിരുന്നു
എന്നിട്ട് താഴ്‌വരയിൽ നിന്നും താഴ്‌വരയിലേക്ക് കൊണ്ടുപോകുമായിരുന്നു
നീ കൈകളിൽ നിന്നും കൈകളിലേക്ക് കൈമാറി പോകുമായിരുന്നു
ഒരു കുട്ടി അച്ഛനിൽ നിന്നും അച്ഛനിലെക്ക് ഓടുന്നത് പോലെ
(വിവർത്തനം-മർത്ത്യൻ)
Gabriela Mistral
(7 April 1889 – 10 January 1957)Categories: Malayalam translation

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: