റഷ്യൻ മോർഡേണിസ്റ് കവയിത്രിയായി അറിയപ്പെടുന്ന ആന്ന അഖ്മതോവയെയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. അവരുടെ ‘എവെരിത്തിങ്ങ്’ എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു. അവരുടെ മാസ്റർപീസ് എന്നറിയപ്പെടുന്നത് സ്റ്റാലിനിസ്റ്റ് ഭരണത്തിന്റെ ഭീകരതയെ കുറിച്ചുള്ള റെക്യുയെം (Requiem) എന്ന കൃതിയാണ്.
‘എവെരിത്തിങ്ങ്’- ആന്ന അഖ്മതോവാ
——————————-
എല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു, വഞ്ചിക്കപ്പെട്ടിരിക്കുന്നു, വിൽക്കപ്പെട്ടിരിക്കുന്നു
തലയുടെ മുകളിൽ കറുത്ത മരണത്തിന്റെ ചിറകുകൾ പറക്കുന്നു
എല്ലാം വിശപ്പ് തിന്നിരിക്കുന്നു, എന്നിട്ടും അസംതൃപ്‌തി മാത്രം
എന്നിട്ടും എന്തിന് മുകളിൽ ആ വെളിച്ചം തിളങ്ങുന്നു?
പകലുകളിൽ നഗരത്തിനടുത്ത് ഒരു നിഗൂഢമായ മരക്കഷണം
ഒരു ചെറിയുടെ സുഗന്ധം പുറത്ത് വിടുന്നു.
രാത്രികളിൽ ജൂലൈയുടെ ആകാശത്തിൽ
ആഴത്തിൽ തെളിഞ്ഞ് പുതിയ നക്ഷത്രസമൂഹങ്ങൾ പ്രത്യക്ഷപ്പെടുന്നു.
അതിനു ശേഷം അത്ഭുതകരമായ എന്തെങ്കിലും വരും
ഇരുട്ടിനോടും നാശത്തിനോടും അടുപ്പിക്കും.
നമ്മൾ ചെറുപ്പം മുതൽക്കേ ആഗ്രഹിച്ചിരുന്നെങ്കിലും
ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തെങ്കിലും ഒന്ന്.
(വിവർത്തനം – മർത്ത്യൻ)
Anna Andreyevna Gorenko
(June 1889 – March 1966)
Categories: Malayalam translation
Leave a Reply