ഫ്രഞ്ച് കവിയും ചിത്രകാരനുമായ മാക്സ് ജേകബാണ് നമ്മുടെ ഇന്നത്തെ കവി. അദ്ധേഹത്തിന്റെ പോയം ‘ഓഫ് ദി മൂൺ’ എന്ന കവിതയാണ് ഇന്നത്തെ കണ്ടെത്തൽ. മാക്സ് സിന്പോളിസത്തിന്റെയും സർറിയലിസത്തിന്റെയും ഇടയിലുള്ള ഒരു പ്രധാന കണ്ണിയായിരുന്നു. അദ്ധേഹത്തിന്റെ ‘പ്രോസ് പോയംസ്’ (ഗദ്യരൂപത്തിലുള്ള കവിതകൾ) അത് വ്യക്തമാക്കുന്നു.
പോയം ഓഫ് ദി മൂൺ – മാക്സ് ജേകബ്
——————————————-
രാത്രിയിലെ ആകാശത്തിൽ അതാ മൂന്ന് കൂണുകൾ, അതെല്ലാം ചന്ദ്രനാണ്. കുക്കൂ ക്ലോക്കിൽ നിന്നും പെട്ടന്നൊരു പാട്ട് കേൾക്കുന്നത് പോലെ എല്ലാ മാസവും അർദ്ധരാത്രിക്ക് കൃത്യമായി അവ പുനഃക്രമീകരിക്കും. പൂന്തോട്ടത്തിൽ ചില അപൂര്‍വ്വമായ പൂക്കളുണ്ട്, അവ കൊച്ചു മനുഷ്യരാണ്, രാവിലെ ഉണർന്നെഴുന്നേൽക്കുന്നത്തിനു മുൻപേ വിശ്രമിക്കുകയാണ്. എന്റെ ഇരുട്ടിൽ മുങ്ങിയ മുറിയിൽ അലഞ്ഞു തിരിയുന്ന തിളങ്ങുന്ന സ്പേസ് ഷട്ടിലുണ്ട്, പിന്നെ രണ്ട് പ്രകാശിക്കുന്ന ഏറോസ്റാറ്റുകളുണ്ട്, അതെല്ലാം കണ്ണാടിയിൽ നിന്നുമുള്ള പ്രതിബിംബങ്ങളാണ്. എന്റെ തലയിൽ ഒരു സംസാരിക്കുന്ന തെനീച്ചയുണ്ട്.
(വിവർത്തനം – മർത്ത്യൻ)
Categories: Malayalam translation
Leave a Reply