ദി ലോസ്റ്റ്‌ വൈൻ – പോൾ വലേറി

ഫ്രഞ്ച് കവി പോൾ വലേറിയുടെ (Paul Valery 30 October 1871 – 20 July 1945) പേര് 12 വർഷങ്ങൾ നോബൽ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. അദ്ധേഹത്തിന്റെ ‘ദി ലോസ്റ്റ്‌ വൈൻ’ ഇന്നത്തെ വിവർത്തന ശ്രമം

ദി ലോസ്റ്റ്‌ വൈൻ – പോൾ വലേറി
—————————-
വിസ്മൃതിക്കൊരു കാണിക്ക എന്നവണ്ണം
എന്റെ വിലപ്പെട്ട വീഞ്ഞുകളുടെ ശേഖരം
ഒരു ദിവസം ഞാൻ കടലിലേക്ക് വലിച്ചെറിഞ്ഞു
(ഏത് ആകാശത്തിനു കീഴേ എന്നോർമ്മയില്ല)

ഏത് വിരളമായ വീഞ്ഞാണ് നിന്റെയീ നഷ്ടത്തിന് ആഗ്രഹിച്ചത്?
നീ പകുതി മനസ്സിലാക്കിയ വല്ല വെളിപാടും കാരണമാണോ?
ഒഴിച്ചു വച്ച വീഞ്ഞ് രക്തം പോലെ തോന്നാൻ മാത്രം
എന്ത് പ്രചോദനമാണ് നിന്റെ ഹൃദയത്തിൽ ഒളിഞ്ഞു കിടന്നിരുന്നത്

പുകഞ്ഞ റോസാപ്പൂവ് പിഴിഞ്ഞ നീര് ഈ കടലിന്
അതിന്റെ വിശുദ്ധി തിരിച്ചു നൽകിയിരിക്കുന്നു
അതിന്റെ സഹജമായ നൈര്‍മ്മല്യവും

നഷ്ടപ്പെട്ടത് വീഞ്ഞും, മദോന്മത്തമായത് തിരമാലകളും
അഗാധതയിൽ രൂപപ്പെടുന്ന ദൃശ്യങ്ങൾ ഞാൻ
കടൽ മണക്കുന്ന കാറ്റിൽ ഉയരത്തിൽ
കുതിച്ചുചാടുന്നത് കണ്ടു
(വിവർത്തനം-മർത്ത്യൻ)Categories: Malayalam translation

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: