നിക്കരാഗുവൻ കവി റൂബെൻ ഡാറിയോ (Rubén Darío 1867 – 1916) മോർഡേണിസ്മോ എന്ന സ്പാനിഷ് അമേരിക്കൻ ലിറ്റെററി മൂവ്മെന്റിന് തുടക്കമിട്ടു. അദ്ധേഹത്തിന്റെ നൊക്റ്റേർൺ (Nocturne) എന്ന കവിതയാണ് ഇന്ന് National Poetry Monthന്റെ പതിനൊന്നാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്
നൊക്റ്റേർൺ – റൂബെൻ ഡാറിയോ
—————————-
രാത്രിയുടെ നിശബ്ദത, ഒരു വിഷാദാത്മകമായ
രാത്രിയുടെ നിശബ്ദത
എന്തിന്റെ ആത്മാവ് ഇങ്ങനെ വിറയ്കുന്നു
എനിക്കെന്റെ രക്തത്തിന്റെ മൂളൽ കേൾക്കാം
എന്റെ തലച്ചോറിലൂടെ ഒരു മൃദുവായ കൊടുങ്കാറ്റ് നീങ്ങുന്നു
ഉറക്കമില്ലായ്മ, ഉറങ്ങാനും സ്വപ്നം കാണാനും കഴിയുന്നില്ല
ഞാൻ എന്റെ വിഷാദം വീര്യം കുറയ്കാൻ
രാത്രിയുടെ വീഞ്ഞിലും
ഇരുട്ടിന്റെ അത്ഭുതകരമായ സ്ഫടികത്തിലും
ആത്മീയ ശസ്ത്രപ്രയോഗത്തിന് സ്വയം വിധേയമാകുന്ന സന്പിളാണ്
ഞാൻ സ്വയം ചോദിക്കുന്നു
പ്രഭാതം എപ്പോൾ വരും
ആരോ വാതിൽ അടച്ചിരിക്കുന്നു
ആരോ അടുത്ത് നിന്നും നടന്നു പോയി
ക്ലോക്ക് മൂന്നടിച്ചു – അതവളായിരുന്നെങ്കിൽ
(വിവർത്തനം-മർത്ത്യൻ)
Categories: Malayalam translation, Uncategorized
Leave a Reply